ഇഷ കൊടുങ്കാറ്റ് !മുൻകരുതൽ എടുക്കണം !അയർലണ്ടിൽ ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പ് .റോഡ് യാത്ര ദുഷ്ക്കരവും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകളും സംഭവിക്കാം

ഡബ്ലിൻ : അയർലണ്ടിൽ ഇന്ന് ഇഷ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ! ഇഷ കൊടുങ്കാറ്റിന്റെ വരവോടെയുള്ള കനത്ത കാറ്റ് മൂലം റോഡ് യാത്ര ദുഷ്ക്കരവും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകളും സംഭവിക്കുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി. മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കാനും യാത്രാക്ലേശം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

രാജ്യത്തുടനീളം യെല്ലോ കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .ഇന്ന് രാവിലെ 11 മുതൽ പുലർച്ചെ 4 വരെ കാറ്റ് ആന്ജാടിക്കാൻ സാധ്യയുണ്ട് എന്നാണ് മുന്നറിയിപ്പ് .എല്ലാ പ്രദേശങ്ങളിലും വൈകുന്നേരം 5 മണി മുതൽ സ്റ്റാറ്റസ് ഓറഞ്ച് കാറ്റ് മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാളെ പുലർച്ചെ 5 മണി വരെ Co Donegal-ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .Leinster, Munster, Connacht, Co Cavan, Co Monaghan എന്നിവയ്ക്ക് നാളെ പുലർച്ചെ 2 മണിവരെ ഓറഞ്ച് അലേർട്ടാണ് .തീരപ്രദേശങ്ങളിലുള്ളവർ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ എടുക്കണമെന്നും പറഞ്ഞിട്ടുണ്ട് .

Top