ഒർലന്റോ കൂട്ടക്കുരുതി; ഒബാമ രാജി വയ്ക്കണമെന്നു ട്രമ്പ്

പി.പി ചെറിയാൻ

ഒർലാന്റോ: മെയ് 12 ഞായറാഴ്ച അതിരാവിലെ ഒർലാന്റോ നൈറ്റ് ക്ലബിൽ നടന്ന കൂട്ടക്കുരുതിയെ കുറിച്ചു പ്രസിഡന്റ് ഒബാമ ടെലിവിഷനിലൂടെ രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിൽ വെടിവെയ്പ്പിനെ റാഡിക്കൽ ഇസ്ലാമിക്ക് ടെററിസം എന്നു വിശേഷിപ്പിക്കാതിരുന്ന ഒറ്റക്കാരണത്താൽ തന്നെ ഒബാമയ്ക്കു അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും രാജി വച്ചു ഇറങ്ങി പോകണമെന്നും റിപബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രമ്പ് ഞായറാഴ്ച വൈകിട്ടു പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഓർലാന്റോയിൽ നടന്നത് കൂട്ടക്കുരുതിയാണെന്നും ആട്ക് ഓഫ് ടെറർ ആണെന്നുമാണ് ഒബാമ വിശേഷിപ്പിച്ചത്. ഹില്ലരി നടത്തിയ പ്രസ്താവനയിൽ റാഡിക്കൽ ഇസ്ലാം ടെററിസം എന്നു വിശേഷിപ്പിക്കാതിരുന്നതിനാൽ ഹില്ലരിയ്ക്കു മത്സര രംഗത്തു തുടരാൻ അവകാശമില്ലെന്നും ട്രമ്പിന്റെ പ്രസ്താവനയിൽ തുടർന്നു പറയുന്നു.
മനുഷ്യ ജീവനു സംരക്ഷണം നൽകുന്നതിനും ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങൾ തടയുന്നതിനുമാണ് ഞാൻ മുൻഗണന നൽകുന്നത്. കാര്യങ്ങൾ ഈ നിലയിൽ മുന്നോട്ടു പോയാൽ രാജ്യം എവിടെ ചെന്നൈത്തുമെന്നും അറിയില്ലന്നും ട്രമ്പ് തുടർന്നു പറഞ്ഞു. അൻപതു പേരുടെ മരണത്തിനും 53 പേർക്കു പരുക്കേൽക്കുന്നതിനും ഇടയാക്കിയ ഈ സംഭവം അമേരിക്കയിൽ നടന്ന ഏറ്റവും വലിയ വെടിവയ്പ്പു സംഭവമാണെന്നും ടിൻ ടവറിനു നേരെ നടന്ന ആക്രമണത്തിനു ശേഷം അമേരിക്കൻ മണ്ണിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണവും. ഒർലാന്റെ സംഭവത്തിനുത്തരവാദിയായ ഒമർ മേക്ടിനെ 2013 ലും 2014 ലും എഫ്ബിഐ പിടികൂടി ചോദ്യം ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top