ഓർലാൻഡോ സംഭവം: തോക്കുവാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

പി.പി ചെറിയാൻ

ഡാള്ളസ്: ഓർലാൻഡോയിൽ നടന്ന വെടിവെയ്പ്പിൽ 50 പേർ മരിക്കുകയും അതിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിനു ശേഷം തോക്കു വാങ്ങുന്നവരുടെ എണ്ണത്തിൽ വർധനവും താല്പര്യവും വർധിച്ചതായി ഡാള്ളസിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഡാളസ് – ഫോർട്ട് വർത്തിലുള്ള തോക്കു വിൽപന സ്റ്റോറുകളിൽ സ്‌റ്റോക്ക് വർധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് കടയുടമകൾ. വെടിവെയ്പ്പിനു ശേഷം തിങ്കളാഴ്ച സ്റ്റോറുകൾ തുറന്നപ്പോൾ തോക്കു വിൽപന കേന്ദ്രങ്ങളിൽ അഭൂതപൂർവമായ വാഹന തിരക്ക് അനുഭവപ്പെടുന്നതായി ഉടമകൾ പറയുന്നു.
വാൾ സ്ട്രിറ്റിൽ തോക്ക് ഉല്പാദന കമ്പനിയായ സ്മിത്ത് വെസ്റ്റൺ ഹോൾഡിങ് കമ്പനിയുടെ ഷെയർ വിലയിൽ ഏഴു ശതമാനം വർധനവ് രേഖപ്പെടുത്തി. മറ്റൊരു കമ്പനിയായ സ്ട്രം റഗർ കമ്പനിയുടെ ഷെയറിൽ ഒൻപതു ശതമാനമാണ് വർധനവ് 2012 ൽ ഉണ്ടായ സാന്റി ഹുക്ക് എലിമെന്ററി സ്‌കൂൾ വെടിവെയ്പ്പിനു ശേഷം 80 ശതമാനവും സ്റ്റോക്കിൽ വർധനവുണ്ടായതായി എഫ്ബിഐ ചാർട്ടിൽ നിന്നും വ്യക്തമാണ്.
ഡാള്ളസിലെ ബ്രൈ ആർമറി സ്റ്റോറിൽ തിങ്കളാഴ്ച സാധാരണയിൽ കവിഞ്ഞ തിരക്കായിരുന്നുവെന്നു ഉടമ കീത്ത് ബ്രെ പറഞ്ഞു. കഴിഞ്ഞ വർഷം 8.9 മില്യൺ ജനങ്ങളാണ് തോക്ക് ലൈസൻസിനുള്ള ബാക്ക് ഗ്രൗണ്ട് ചെക്കിനുള്ള അപേക്ഷ നൽകിയതെങ്കിൽ ഈ വർഷം ഇതുവരെ 11.7 മില്യൺ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. തോക്ക് ലഭിക്കുന്നതിനുള്ള കർശന നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും അപേക്ഷകരുടെ എണ്ണത്തിലുള്ള വർധനവ് ഭയാശങ്കകൾ വർധിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top