
ഡാലസ്: ഒക്ടോബര്‍ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഔസേപ്പറമ്പിലച്ചനോ’ടൊപ്പം എന്ന പേരിലായിരിക്കും നടത്തുക. ഒരു റോമന്‍ കത്തോലിക്കാ പുരോഹിതനായ ഡോ: ഔസേപ്പറമ്പില്‍ ദൈവശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ഉന്നത ബിരുദധാരിയായ ഒരു സംസ്കൃത പണ്ഡിതനാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും ഔസേപ്പറമ്പിലച്ചനോടൊപ്പം തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
2016 സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘കൊച്ചേച്ചിയോടൊപ്പം’ ആയിരുന്നു. സുപ്രസിദ്ധ അമേരിക്കന്‍ മലയാളിയും എഴുത്തുകാരിയും സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നത വ്യക്തിത്വവുമായ ‘കൊച്ചേച്ചി’ എന്നറിയപ്പെടുന്ന ത്രേസ്യാമ്മ തോമസ് നാടാവള്ളിയിലിനെ തദവസരത്തില്‍ ആദരിക്കുകയുണ്ടായി. കൊച്ചേച്ചിയുടെ കവിതകള്‍ സല്ലാപ വേളയില്‍ ആലപിക്കുകയുണ്ടായി. ചോദ്യോത്തരവേളയും വിജ്ഞാനപ്രദമായിരുന്നു.
മാത്യു നെല്ലിക്കുന്ന്, ജോസഫ് പൊന്നോലി, ഏ. സി. ജോര്‍ജ്ജ്, ജോര്‍ജ്ജ് മണ്ണിക്കരോട്ട്, പി. പി. ചെറിയാന്‍, യു. എ. നസീര്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഷാജി കല്ലൂര്‍, മോന്‍സി, റിനി മാത്യൂസ്, ലിസാ ബാബുക്കുട്ടി, ജോര്‍ജ്ജ് വര്‍ഗീസ്, ജേക്കബ് തോമസ്, വര്‍ഗീസ് എബ്രഹാം, മാത്യു സ്റ്റീഫന്‍, പി. വി. ചെറിയാന്‍, പി. സി. മാത്യു, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ സല്ലാപത്തില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.
സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ അന്നേദിവസം രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .….
1–857-232-0476 കോഡ് 365923
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും.jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269
Join us on Facebook https://www.facebook.com/groups/142270399269590/
വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍
അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം
എല്ലാ ആദ്യ ശനിയാഴ്ചയും രാവിലെ 10:00 മണി മുതല്‍ 12:00 മണി വരെ (EST)
വിളിക്കേണ്ട നമ്പര്‍: 1-857-232-0476 കോഡ് 365923
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 1-813-389-3395 or 1-469-620-3269
e-mail: sahithyasallapam@gmail.com or jain@mundackal.com