ഔസേഫ് വര്‍ക്കിയുടെ നിര്യായണത്തിൽ ഫൊക്കാന അനുശോചിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ 
ഫൊക്കാനയുടെ ആദ്യകാലം മുതലുള്ള  പ്രവർത്തകനും,  പ്രമുഖ നേതാവുംഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും  ആയ ജോസഫ് കുരിയപ്പുറത്തിന്റെ  പിതാവ്  പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കുരിയപ്പുറം ഔസേഫ് വര്‍ക്കിയുടെ  (82)നിര്യായണത്തിൽ ഫൊക്കാന അനുശോചിച്ചു.. സംസ്ക്കാരം തിങ്കളാഴ്ച 3:00 മണിക്ക് കുറുപ്പംപടി സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടത്തും .പരേതയായ ശോശാമ്മ വര്‍ക്കിയാണ് ഭാര്യ.
മക്കള്‍: പരേതനായ തോമസ് കുരിയപ്പുറം, ജോസഫ് കുരിയപ്പുറം (ന്യൂയോര്‍ക്ക്), ലീലാമ്മ ചാണ്ടി, ബാബു, രാജന്‍, എല്‍ദോസ് കുരിയപ്പുറം (കുവൈറ്റ്).
മരുമക്കള്‍: സുജ തോമസ്, ഗ്ലാഡിസ് ജോസഫ്, ചാണ്ടി പുത്തേത്ത്, സാലി പോള്‍, സിനി രാജന്‍, അനു എല്‍ദോ (കുവൈറ്റ്).
ഫൊക്കാനക്ക് വേണ്ടി  പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ്‌ കെയാർകെ. ട്രഷറർ ജോയി ഇട്ടൻ , ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌,  ഫൊക്കാന കമ്മറ്റി മെമ്പർസ്, ട്രസ്റ്റി ബോർഡ്‌ മെംബേർസ്   തുടങ്ങിയവര്‍ അനുശോചിച്ചു.
Top