ഓവർസീസ് എൻ.സി.പി നേതാക്കൾ ദുബായിൽ കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകൻ

ദുബായ്: ഓവർസീസ് എൻ സി പി നേതാക്കൾ ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തി. എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസിന്റെ നേതൃത്വത്തിലുള്ള ഒ എൻ സി പി നേതാക്കളുടെ സംഘമാണ് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. വിമാനസർവീസുകൾ മുടങ്ങിയതിനാൽ പ്രവാസികൾ അനുഭവിക്കുന്ന യാത്രാതടസങ്ങൾ, ഇന്ത്യയിലെ വാക്‌സിനുകൾക്ക് മറ്റ് രാജ്യങ്ങളിൽ അംഗീകാരം ലഭിക്കാത്ത സാഹചര്യം, അവധിയ്ക്കു നാട്ടിലെത്തിയ ശേഷം തിരികെ മടങ്ങാനാവാത്ത പ്രവാസികളുടെ പ്രശ്‌നങ്ങൾ, വിദേശത്ത് മരിച്ച പ്രവാസികൾക്ക് കൊവിഡിന്റെ ആനുകൂല്യം ലഭിമാക്കുന്നതിനുള്ള നടപടികളും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു.

ദുബായ്ക്കു പുറമെ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, ഉമ്മുൽ ഖുവൈൻ തുടങ്ങിയ വടക്കൻ എമിറേറ്റുകളിലും കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലാർ സേവനങ്ങൾ ലഭ്യമാക്കുന്ന ദുബായ് കോൺസുലേറ്റിന്റെ സേവനങ്ങളും ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാർക്കു വേണ്ടിയുള്ള ഹെൽപ് സെന്ററായ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ പ്രവർത്തന ങ്ങളുൾപ്പടെയുളള സേവനങ്ങളും കോൺസുലർ ജനറൽ വിശദീകരിച്ചു. കോവിഡ് കാലത്ത് ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള നിസ്വാർത്ഥമായ ഇടപെടലുകൾക്കും സേവനങ്ങൾക്കും ദുബായിലെ ഇന്ത്യൻ കോൺസിലർ ജനറൽ ഡോ: അമൻപുരിയെ ഒ എൻ സി പി യു എ ഇ ചാപ്റ്റർ മെമന്റോ നൽകി ആദരിച്ചു.

ഇന്ത്യൻ പ്രവാസി സമൂഹത്തി ന്റെ നന്മയ്ക്കായ് പ്രവർത്തിക്കുകയും സേവനം നൽകുകയും ചെയ്യുന്ന ആഗോള പ്രസ്ഥാനമാണ് ഒ എൻ സി പി.കോവിഡ് ഉൾപ്പെടെ പ്രവാസികൾ നേരിട്ടു കൊണ്ടിരിക്കുന്ന നിരവധി വിഷയങ്ങളിൽ ഇടപെടുകയും, മറ്റു സഹായങ്ങൾ പ്രവാസി സമൂഹത്തിന് നൽകി വരികയും ചെയ്യുന്നു. കോൺസുൽ ജനറലുമായുള്ള കൂടിക്കാഴ്ചയിൽ ചാപ്റ്റർ പ്രസിഡണ്ട് രവി കൊമ്മേരി, ജന. സെക്രട്ടറി സിദ്ധിഖ് ചെറുവീട്ടിൽ, വൈസ് പ്രസിഡണ്ട് ബാബു ലത്തീഫ്, എക്‌സിക്യുട്ടീവ് അംഗം ജിമ്മി കുര്യൻ എന്നിവരും പങ്കെടുത്തു.

Top