ഡബ്ലിൻ : ഇഷ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു .ഞായറാഴ്ച വൈകുന്നേരം കൗണ്ടി മയോയിലെ ക്ലാരെമോറിസിൽ കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ അപകടത്തിൽ ആണ് 40 വയസുകാരൻ കൊല്ലപ്പെട്ടത്. ഇഷ കൊടുങ്കാറ്റിനെ തുടർന്ന് 235,000-ത്തിലധികം ആളുകൾക്ക് വൈദ്യുതിയില്ല. കാറ്റ് വീണ്ടും ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ആറ് കൗണ്ടികളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
ഇന്ന് രാവിലെ ഡബ്ലിൻ എയർപോർട്ടിൽ നിന്നും ഏകദേശം 5% വിമാനങ്ങൾ റദ്ദാക്കി. RTÉ യുടെ മോണിംഗ് അയർലണ്ടിൽ സംസാരിക്കുമ്പോൾ, വിമാനം തടസ്സപ്പെട്ട ആളുകൾ കൂടുതൽ വിവരങ്ങൾക്ക് അവരുടെ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ഐര്പോര്ട്ട് അധികാരികൾ പറഞ്ഞു. 25% വിമാന സർവീസുകളെ ബാധിച്ച ഇന്നലെ വിമാനങ്ങൾ റദ്ദാക്കിയവരുടെ പാർക്കിംഗ് ചാർജ് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇഷ കൊടുങ്കാറ്റിനെ തുടർന്ന് റോഡുകളും മോട്ടോർവ്വേകളും ക്ളീൻ നടപടികൾ തുടരുകയാണ് അതിനാൽ വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും റോഡുകളിൽ ജാഗ്രത പാലിക്കണമെന്ന് കൗൺസിൽ അധികൃതർ അഭ്യർത്ഥിച്ചു. പല റൂട്ടുകളിലും മരങ്ങളും ശിഖരങ്ങളും വീണിരുന്നു, ഇപ്പോൾ മിക്ക റോഡുകളും വൃത്തിയാക്കിയെങ്കിലും, കൂടുതൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ അധികാരികൾ ശ്രമിക്കുകയാണ്
തെക്കൻ കിൽകെന്നിയിൽ, സ്ലീവർ ഗ്രാമത്തിന് പുറത്തുള്ള റോഡിൽ വീണ മരങ്ങൾ നീക്കം ചെയ്യുകയും അനുബന്ധ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും റോഡ് വീണ്ടും തുറക്കാൻ അനുവദിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.
ടിപ്പററിയിൽ, കൗൺസിൽ ജീവനക്കാർ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിന് ശേഷം ചുറ്റുമുള്ള റോഡുകൾ വൃത്തിയാക്കുന്നു. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കാനും റോഡുകളിൽ മരങ്ങളും കൊമ്പുകളും കാണുമെന്നും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട് . വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ ഉണ്ടായ ഗതാഗത തടസം പരിഹരിച്ച് കഴിഞ്ഞിട്ടുണ്ട് ഡംഗർവാനും കാപ്പോക്വിനും ഇടയിലുള്ള N72 ലെ തടസ്സം പരിഹരിച്ചു.