ന്യൂയോര്‍ക്ക്: ഇന്ത്യന്‍ റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ചു പ്രസിഡന്റ് പ്രഖ്യാപിച്ച പത്മശ്രീ അവാര്‍ഡിനര്‍ഹനായ പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യരക്ഷാധികാരി ഡോ.സുന്ദര്‍ ആദിത്യ മേനോനെ പി.എംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ) സെക്രട്ടറി ലത്തീഫ് തെച്ചി (യുഎഇ), ഷൗക്കത്ത് പറമ്പി (കേരളം), ഡോ.ജോസ് കാനാട്ട് (യുഎസ്എ), തുടങ്ങിയവര്‍ അഭിന്ദനം അറിയിച്ചതായി ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.
ആഗോളതലത്തില്‍ പി.എം എഫിന്റെ വളര്‍ച്ചയില്‍ രാസത്വരകമായി പ്രവര്‍ത്തിക്കുന്ന സുന്ദര്‍മേനോനു സാമൂഹിക സേവന രംഗത്ത് നല്‍കിയ അതുല്യസംഭാവനകള്‍ മാനിച്ചു ദേശീയ പുരസ്‌കാരം ലഭിച്ചു എന്നത് പിഎംഎം പ്രവര്‍ത്തകരെ സംബന്ധിച്ചു തീര്‍ത്തും അഭിമാനകരവും അഭിന്ദനാര്‍ഹവുമാണെന്നു ജോസ് പനച്ചിക്കല്‍ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെടുന്ന തൃശൂരില്‍ ിന്നും 1985 ല്‍ ഖത്തറിലെ ബ്രിട്ടീഷ് കമ്പനിയില്‍ ഔദ്യോഗിക ജിവിതം ആരംഭിച്ച മേനോന്‍ ഗള്‍ഫ് മേഖലികളില്‍ വന്‍ വ്യവസായ ശൃംഖല പൂര്‍ത്തിയാക്കിയതിനു പുറകില്‍ സ്ഥിരോത്സാഹവും വിശ്രമ രഹിത ജീവിതവുമായി മേനോന്റെ സണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ കമ്പനിയാണ് എണ്ണ വിതരണത്തില്‍ ലൈസന്‍സ് ല ഭിച്ചിട്ടുള്ള ചുരുക്കം ചില കമ്പനികളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇന്ത്യന്‍ സിവിലിയന്‍സിനു നല്‍കുന്ന പരമോന്നര ബഹുമതിയായ പത്മ അവാര്‍ഡ് പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ, എന്നീ മൂന്നു വിഭാഗങ്ങളിലായി 112 പേര്‍ക്കാണ് ഈ വര്‍ഷം ലഭിച്ചത്. ഇതില്‍ സോഷ്യല്‍ വര്‍ക്കിനു പത്മശ്രീ ലഭിച്ചത് സുന്ദര്‍മേനോനു മാത്രമാണ്.