സ്വന്തം ലേഖകൻ
മിസിസിപ്പി: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വരുന്നവർക്കു സ്വയരക്ഷയക്കു ഇനി മുതൽ തോക്ക് കൈവശം വയ്ക്കുന്നതിനു അനുമതി നൽകുന്ന ബില്ലിൽ ഗവർണർ ഫിൽ ബ്രയൻ ഒപ്പു വച്ചു. ബില്ലിൽ ഒപ്പിടുന്ന സമയം ഗവർണറുടെ ടേബിളിൽ ഉണ്ടായിരുന്ന ബൈബിളിൽ തോക്കും വച്ചിരുന്നു. വിശ്്വാസികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനെ ഉദ്ദേശിച്ചിട്ടുള്ളതാണ് ചർച്ച് പ്രൊട്ടക്ഷൻ ആക്ട് തോക്ക് കൈവശം സൂക്ഷിക്കുന്നവർക്കു നിയമസംരക്ഷണം ഈ ബിൽ ഉറപ്പു നൽകുന്നു.
ഗൺപെർമിറ്റി ഇല്ലാത്തവർക്കു പോലും തോക്ക് കൈവശം വയ്ക്കുന്നതിനു അനുമതി നൽകുന്ന അമേരിക്കയിലെ ഒൻപതാമത്തെ സംസ്ഥാനമാണ് മിസിസിപ്പി. നാഷണൽ റൈഫിൾ അസോസിയേഷൻ വ്യക്താവ് എമി ഹണ്ടർ ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കി. അക്രമവാസനയുള്ളവരുടെ കയ്യിൽ ആയുധം എത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനുള്ള സ്‌റ്റേറ്റ് ലൈസൻസിനെ സിസ്റ്റത്തെ ദുർബലപ്പെടുത്തുന്നതാണ് ഇന്ന് ഒപ്പു വച്ച ബില്ലെന്നു മിസിസിപ്പി അസോസിയേഷൻ പൊലീസ് ചീഫ് അഭിപ്രായപ്പെട്ടു.
തോക്ക് ഉപയോഗിക്കുന്നതിനു പരിശീലനം ലഭിക്കാത്തവരുടെ കൈവശം ആയുധം വന്നു ചേരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു വഴി തുരക്കുമെന്നു ബില്ലിനെ എതിർക്കുന്നവർ ഭയപ്പെടുന്നു. കോളജ് ക്ലാസ്മുറിയിൽ കൺസീൽഡ് ഗൺകൊണ്ടുവരുന്നതിനു അനുമതി നൽകിയതിനു പിന്നാലെ ആരാധനാലയത്തിലും തോക്കു കൊണ്ടുവരുന്നതിനു അനുമതി നൽകിയത് അക്രമങ്ങൾ തടയുന്നതിനോ, വർധിക്കുന്നതിനോ ഇടയാക്കുകയാണെന്നും കാത്തിരുന്നു കാണേണ്ടിവരും.