കൊച്ചി: പരിപ്പിന്റേയും പയര്‍ വര്‍ഗങ്ങളുടേയും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക്. പൂഴ്ത്തിവെപ്പും അമിത വില ഈടാക്കലും തടയാന്‍ നടപടി സ്വീകരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. പരിപ്പ് ഇറക്കുമതി ചെയ്യുന്നതിന്റെ സാധ്യത പരിശോധിക്കുന്നുണ്ട്.
വിലവര്‍ധന തടയാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സിവില്‍ സപ്ലൈസില്‍ 60 രൂപയ്ക്കാണ് ഒരു കിലോ പരിപ്പ് വില്‍ക്കുന്നത്. ഒരു കിലോയേക്കാള്‍ കൂടിയ അളവില്‍ ഇത് ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇതിനായി കൂടിയ അളവില്‍ പരിപ്പ് വാങ്ങണം. സപ്ലൈകോയ്ക്ക് കൂടുതല്‍ ഫണ്ട് നല്‍കി ഈ പ്രശ്‌നം പരിഹരിക്കും. പരിപ്പ് സമാഹരിക്കുന്നതിന് പുതിയ ടെന്‍ഡര്‍ ഉടന്‍ വിളിക്കും.
കേന്ദ്രസര്‍ക്കാര്‍ പരിപ്പ് ഇറക്കുമതി ചെയ്യുന്നതായാണ് വിവരം. ഇതില്‍ നിന്നൊരു വിഹിതം കേരളത്തിന് നല്‍കാന്‍ ആവശ്യപ്പെടും. പൂഴ്ത്തിവെപ്പാണ് പലപ്പോഴും അമിത വിലവര്‍ധനയ്ക്ക് കാരണം. വരും ദിവസങ്ങളില്‍ വിപണന കേന്ദ്രങ്ങളിലും സംഭരണ ശാലകളിലുമെല്ലാം റെയ്ഡിന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിപണന കേന്ദ്രങ്ങളില്‍ വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഇതേപോലെ സവാളയ്ക്ക് വില ഉയര്‍ന്നിരുന്നു. എന്നാല്‍ ഈജിപ്ഷ്യന്‍ സവാള ഉള്‍പ്പെടെയുള്ളവ എത്തിയതോടെ വില കുറഞ്ഞു. 80 രൂപ വരെ ഉയര്‍ന്ന സവാള വില ഇപ്പോള്‍ 4245 നിരക്കിലാണ്. എന്നാല്‍ ഉള്ളിയുടെ വിലയില്‍ കുറവ് വന്നിട്ടില്ല. നിലവില്‍ ഉള്ളിയുടെ ചില്ലറ വില 50 രൂപയാണ്. 25 രൂപയില്‍ നിന്നാണ് ഇത് ഒറ്റയടിക്ക് ഉയര്‍ന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
അടുക്കളയുടെ നടുവൊടിയുംപരിപ്പിന്റെയും പയര്‍ ഉത്പന്നങ്ങളുടെയും വില കൂടുന്നത് അടുക്കള ബജറ്റിന്റെ താളം തെറ്റിക്കും. ഉഴുന്നുവില കൂടുന്നത് പപ്പടത്തിന്റെ വില വര്‍ധിപ്പിക്കും. കൂടാതെ ദോശ, ഇഡ്ഡലി, സാമ്പാര്‍ തുടങ്ങിയവ കഴിക്കണമെന്നുണ്ടെങ്കില്‍ ഇനി അല്പം കൂടുതല്‍ കാശിറക്കേണ്ടിവരും
പയറുവര്‍ഗങ്ങളുടെ കഴിഞ്ഞ അഞ്ചുകൊല്ലത്തെ ശരാശരി വില 74 രൂപമുതല്‍ 85 രൂപവരെ
201415 ല്‍ ഉത്പാദനം 20 ലക്ഷം ടണ്‍ കുറഞ്ഞു
201314 ല്‍ 1.9 കോടി ടണ്‍ ആയിരുന്നു ഉത്പാദനം. ഉപഭോഗം 2.2 കോടി ടണ്‍. 30 ലക്ഷം ടണ്‍ ഇറക്കുമതി ചെയ്തു
രണ്ടുവര്‍ഷമായി 50 ലക്ഷം ടണ്ണിന്റെ കുറവുണ്ടായതിനാലും ആവശ്യത്തിന് ഇറക്കുമതി ഇല്ലാത്തതിനാലും സമീപഭാവിയില്‍ വില വീണ്ടും കൂടുമെന്ന് ആശങ്ക
പരിപ്പിന് അഖിലേന്ത്യാ തലത്തിലുള്ള വില വര്‍ധനയാണ് കേരളത്തെയും ബാധിക്കുന്നത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കിലോഗ്രാമിന് 210 രൂപയ്ക്കാണ് തുവരപ്പരിപ്പ് വില്‍ക്കുന്നത്. കേരളത്തില്‍ ഇത് 160170 നിരക്കിലാണ്. പഴയ സ്റ്റോക്കുള്ളതാണ് ഈ കുറവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. സ്റ്റോക്ക് തീരുന്നതോടെ പുതിയ വിലയ്ക്ക് വാങ്ങണം. ഇതിനൊപ്പം കടത്തുകൂലി കൂടി ചേരുമ്പോള്‍ വില വീണ്ടും ഉയരും. 130 രൂപയുണ്ടായിരുന്ന ഉഴുന്നിന്റെ വില ഇപ്പോള്‍ 170 രൂപയാണ്. ചെറുപയര്‍ നാടന്‍ 110 രൂപയ്ക്കാണ് വില്‍ക്കുന്നത്. പുറമേ നിന്ന് കൊണ്ടുവരുന്നതിന് കിലോയ്ക്ക് 97 രൂപ നല്‍കിയാല്‍ മതി. 7080 രൂപയില്‍ നിന്നാണ് ഇതിന്റെ വര്‍ധന. അന്യ സംസ്ഥാനക്കാരുടെ പ്രിയ വിഭവമായ മസ്തൂര്‍ പരിപ്പ് 46 രൂപയില്‍ നിന്ന് 90 രൂപയായി .
പരിപ്പിന് കഴിഞ്ഞ ഓണം മുതല്‍ 130140 രൂപ നിരക്കിലായിരുന്നു വില. പെട്ടെന്നാണ് ഉയര്‍ന്നത്. അന്യ സംസ്ഥാനങ്ങളിലെ പൂഴ്ത്തിവെപ്പാണ് വില വര്‍ധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തുവരപ്പരിപ്പ് ഏറെയും കേരളത്തിലേക്കെത്തുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്.