ഡബ്ലിനില്‍ പാര്‍ക്കിങ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നു

ഡബ്ലിന്‍ സിറ്റി സെന്ററില്‍ പാര്‍ട്ടിങ് ചാര്‍ജ്ജ് ഉയര്‍ത്തുന്നു. അടുത്ത ജൂലൈ മുതല്‍ ചാര്‍ജ്ജ് വര്‍ധന നിലവില്‍ വന്നേക്കും. പാര്‍ക്കിങ് ചാര്‍ജില്‍ 10 ശതമാനം വര്‍ദ്ധനവ് നടപ്പാക്കല്‍ ഉണ്ടായേക്കും. അതായത് നഗര മധ്യത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് മണിക്കൂറില്‍ 3.20 യൂറോ ഈടാക്കപ്പെടും. ചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനം സിറ്റി കൗണ്‍സിലിന്റേതാണ്. പ്രതിവര്‍ഷം 3 മില്യണ്‍ യൂറോ ഇതിലൂടെ സമാഹരിക്കും. നഗരത്തില്‍ പൊതുവാഹനങ്ങള്‍, സൈക്കിള്‍ സവാരികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് കൗണ്‍സില്‍ അറിയിച്ചു. പാര്‍ക്കിങ് ചാര്‍ജ്ജിലൂടെ ലഭിക്കുന്ന വരുമാനം ഗതാഗത മേഖലയില്‍ വിനിയോഗിക്കും.

Top