പി.പി ചെറിയാൻ
ഇന്ത്യാനാപൊലീസ്: സ്വയം ഗർഭഛിദ്രത്തിനു വിധേയായി പൂർണ വളർച്ചയെത്താത്ത ജീവനുള്ള കുഞ്ഞിനെ വീടിനു പുറകിലുള്ള ട്രാഷ് കാറിൽ നിക്ഷേപിച്ച കേ,ിൽ ഇന്ത്യൻ വനിത പർവി പട്ടേലിനു (35) നൽകിയിരുന്ന 20 വർഷത്തെ തടവുശിക്ഷ അവസാനിപ്പിച്ചു സ്വതന്ത്രയാക്കുന്നതിനു കോടതി ഉത്തരവിട്ടു. ചൈൽഡ് നെഗ് ലറ്റിനു ആഗസ്റ്റ് 31 നാണ് സെന്റ് ജോസഫ്സ് കൗണ്ടി ജഡ്ജി 18 മാസം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. കോടതി ഉത്തരവിനെ തുടർന്നു സെപ്റ്റംബർ ഒന്നിനു പർവി പട്ടേലിനെ ജയിൽ വിമുക്തയാക്കിയയി ഇന്ത്യാനാ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻ വ്യക്താവ് ഡഗ് ഗാരിസൺ അറിയിച്ചു.
ഇന്ത്യാനയിൽ സ്ത്രീകൾക്കു വേണ്ടിയുള്ള ജയിലിൽ നിന്നും രാവിലെ പത്തു മണിയ്ക്കു പുറത്തിറങ്ങിയ പർവി പട്ടേലിനെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിച്ചേർന്നിരുന്നു.
ജൂലായ് മാസമായിരുന്നു സംഭവം. നെറ്റുവഴി ഗുളികകൾ ഓർഡർ ചെയ്താണ് പർവി ഗർഭഛിദ്രം നടത്തിയത്. 25 മാസം പ്രായമായ കുഞ്ഞു ജനിച്ചതിനു ശേഷം ശ്വാസോച്ഛാസം ചെയ്തിരുന്നതായി ഡോക്ടർമാർ പറയുന്നു. ഗർഭഛിദ്രത്തിനു ശേഷം ഉണ്ടായ രക്തസ്രാവം തടയുന്നതിനു പർവി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്. കുഞ്ഞു പുറത്തു വരുമ്പോൾ തന്നെ മരിച്ചിരുന്നു എന്ന വാദം കോടതി തള്ളിയതോടെയാണ് 2015 വ്ഡ 20 വർഷത്തെ തടവിനു ഇവരെ കോടതി ശിക്ഷിച്ചത്. ഗർഭഛിദ്രം നടത്തുന്നതിനു സ്ത്രീകൾക്കു അവകാശമുണ്ടെന്നു വാദം ഉയർത്തി നിരവധി സംഘടനകൾ പർവിയുടെ ശിക്ഷയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു. കോടതി വിധിക്കെതിരെ സംസ്ഥാനം അപ്പീൽ നൽകുന്നതല്ലെന്നു അറ്റോർണി അറിയിച്ചു.