വാഷിങ്ടണ്‍: വിസികോണ്‍സനില്‍ നിന്നുള്ള റപ്രസന്റേറ്റീവ് പോള്‍ റയാന്‍ അമ്പത്തിനാലാമത് ഹൗസ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഒരാഴ്ച നീണ്ടു നിന്ന അനിശ്ചിത്വത്തിനൊടുവില്‍ ഇന്നലെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി പോള്‍ റയാനെ പ്രഖ്യാപിച്ചത്.
റയാന്‍ 236 വോട്ട് നേടിയപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കാലിഫോര്‍ണിയയില്‍ നിന്നുള്ള നാന്‍സി പെളോസിക്ക് 184 വോട്ടാണ് ലഭിച്ചത്. നിലവിലുള്ള സ്പീക്കര്‍ ജോണ്‍ ബോവനര്‍ ഒഴിവു വന്ന സ്ഥാനത്തേക്കാണ് പോള്‍ റയാന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. സഭയിലെ എല്ലാ അംഗങ്ങളെയും സമന്വയിപ്പിച്ചു കൊണ്ടു പോകുന്നതിനു ശ്രമിക്കുമെന്നു അധികാരമേറ്റെടുത്ത ശേഷം പോള്‍ റയാന്‍ പറഞ്ഞു. പരസ്പരം ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒറു സഭയ്ക്കു മാത്രമേ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ അവകാശമുള്ളൂ റയാന്‍ നയം വ്യക്തമാക്കുന്നു.