ഡബ്ലിൻ: നിരവധി ആളുകൾ തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഫ്‌ളാറ്റിന്റെ വിലാസം അടക്കം നൽകി വ്യാജ പാർക്കിംങ് പെർമിറ്റ് ശേഖരിച്ചതായി ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. പാർക്കിങ് പെർമിറ്റ് സംവിധാനത്തിലെ പിഴവുകളാണ് ഇത്തരത്തിൽ ഇത് ദുരുപയോഗം ചെയ്യാൻ ആളുകൾ ഉപയോഗിക്കുന്നതെന്നാണ് ഇന്റേർണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ നാലു പേർ പാർക്കിംങ് പെർമിറ്റിനായി കൗൺസിലിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയുടെ അടിസ്ഥാനത്തിൽ കൗൺസിൽ പാർക്കിംങിനായി അനുമതിയും നൽകി. എന്നാൽ, കൗൺസിൽ നടത്തിയ അന്വേഷണത്തിൽ പാർക്കിംങ് പെർമിറ്റിന് അനുവാദം നൽകിയത് തെരുവിലാണ് എന്നു കണ്ടെത്തിയിരുന്നു. ഇവർ പാർക്കിംങ് പെർമിറ്റിന് അനുവാദം നൽകിയ റസിഡൻഷ്യൽ വിലാസത്തിൽ ഫ്‌ളാറ്റുകളില്ലെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ പരിശോധന ശക്തമാക്കാൻ ഡബ്ലിൻ സിറ്റി കൗൺസിലിന്റെ ഓഡിറ്റ് വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
പെർമിറ്റ് അപേക്ഷകൾ പരിശോധിക്കുന്നതിൽ കാര്യമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് ഓഡിറ്റ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് അപേക്ഷകൾ പരിശോധിക്കുന്നതിൽ മുതൽ പ്രശ്‌നങ്ങളുള്ളതായും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് ഓഡിറ്റ് വിഭാഗം പെർമിറ്റ് അപേക്ഷ നൽകുന്നത് സംബന്ധിച്ചു വിശദമായ പരിശോധന നടത്തുന്നത്.