പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പത്താം വാര്‍ഷികവും, തിരുനാള്‍ മഹാമഹവും ഒക്ടോബര്‍ 28, 29 തീയ്യതികളില്‍

മലങ്കരയുടെ പരിശുദ്ധനായ ചാത്തുരുത്തിയില്‍ മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ പരിശുദ്ധ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ പത്താമത് വാര്‍ഷികവും പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും ഒക്ടോബര്‍ മാസം 28, 29 (വെള്ളി, ശനി) തീയ്യതികളിലായി സമുചിതം ആഘോഷിക്കുന്നു. യു കെ യുടെ പാട്രിയര്‍ക്കല്‍ വികാരിയായ അഭിവന്ദ്യ സഖറിയോസ് മോര്‍ പീലിക്സിനോസ് തിരുമേനിക്ക് ഒക്ടോബര്‍ 28 ന് വൈകിട്ട് 4.30ന് ഇടവകയില്‍ സ്വീകരണം നല്‍കുന്നു. തുടര്‍ന്ന് 5 മണിക്ക് പെരുനാള്‍ കൊടിയേറ്റത്തോടെ ആരംഭിക്കുന്ന തിരുനാളാഘോഷങ്ങള്‍ 29ന് വൈകിട്ട് 4ന് കൊടിയിറക്കോടെയാണ് സമാപിക്കുന്നത്.
28 ന് കൊടിയേറ്റത്തെ തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥന, അഭിവദ്യ തിരുമേനിയുടെ ധ്യാന പ്രസംഗം, സണ്‍ഡേ സ്കൂള്‍ വാര്‍ഷികം, പ്രദക്ഷിണം, ആശീര്‍വാദം, വെടിക്കെട്ട്, നേര്‍ച്ചസദ്യയോടെയാണ് സമാപിക്കുന്നത്.29 ന് ശനിയാഴ്ച രാവിലെ 9.30ന് പ്രഭാത നമസ്കാരത്തോടെ പ്രധാന തിരുനാള്‍ ദിനം ആരംഭിക്കും.10 ന് അഭിവന്ദ്യ സഖറിയോസ് മോര്‍ പീലക്സിനോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബ്ബാന. വി. കുര്‍ബ്ബാനയ്ക്ക് ശേഷം മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, വാര്‍ഷിക സമ്മേളനവും പ്രദക്ഷിണവും ഉണ്ടായിരിക്കും. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ചശേഷം ആശീര്‍വാദം നടക്കും. ഉല്പന്നലേലം, സ്നേഹ വിരുന്ന് എന്നിവക്ക് ശേഷം കൊടിയിറക്കോടെ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന പെരുന്നാളിന് സമാപനം കുറിക്കും.

പെരുന്നാളിലും വാര്‍ഷികാഘോഷങ്ങളിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരേയും കര്‍ത്ത്യ നാമത്തില്‍ ക്ഷണിക്കുന്നതായി ഇടവക വികാരിയും പ്രസിഡന്റുമായ ഫാ.എല്‍ദോസ് കൗങ്ങംപള്ളിയും, സെക്രട്ടറി ബേസില്‍ മോന്‍, ട്രസ്റ്റി എല്‍ദോ ഏലിയാസ് എന്നിവര്‍ സംയുക്തമായി അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-
ബേസില്‍ മോന്‍ (സെക്രട്ടറി) – ഓ7469081946
എല്‍ദോ ഏലിയാസ് (ട്രസ്റ്റി) – 07904242399
ദേവാലയത്തിന്റെ വിലാസം:-

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
CHRIST CHURCH,
I BENSTED, ORTON GOLDHAY,
PETERBOROUGH, PE2 5JJ.
Top