ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ഇന്ത്യന്‍ കോഫീ ഹൗസില്‍ നടന്നു. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങില്‍ ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. എല്‍ ഹാഷിം ഹാജിക്ക് ആദ്യ പ്രതി നല്‍കി ഗ്രാന്റ്മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കലാണ് പ്രകാശനം നിര്‍വഹിച്ചത്. ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി റമദാന്‍ വിടപറയുമ്പോള്‍ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് ഗിരീഷ് കുമാര്‍, ഐ. ബി. പി. എന്‍. പ്രസിഡണ്ട് കെ.എം. വര്‍ഗീസ്, ഖത്തര്‍ സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.എം. കബീര്‍, സ്റ്റാര്‍ കാര്‍ വാഷ് മാനേജിംഗ് ഡയറക്ടര്‍ പി.കെ. മുസ്തഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സ്പീഡ്‌ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ കല്ലന്‍, ഫോട്ടോ ഗള്‍ഫ് സെയില്‍സ് മാനേജര്‍ ജാഫര്‍, വിംഗ്‌സ് ഫ്രഷ് ഡയറക്ടര്‍ മനു ജോസഫ്, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.വി. ഹംസ, ജെറ്റ് എയര്‍വേയ്‌സ് സെയില്‍സ് മാനേജര്‍ അന്‍ഷാദ് ഇബ്രാഹീം തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും സാമൂഹ്യ സൗഹാര്‍ദ്ധം മെച്ചപ്പെടുത്തുവാനും സഹായകകരമാകണമെന്നതാണ് ഈ പ്രസിദ്ധീകരണത്തിന്റെ പ്രാധാന്യമെന്ന് ചടങ്ങില്‍ സംസാരിച്ച മീഡിയ പ്ളസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. പെരുന്നാള്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ധത്തിന്റേയും സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. പ്രവാസി കൂട്ടായ്മകളും കുടുംബ സംഗമങ്ങളും ആഘോഷങ്ങളെ അര്‍ഥവത്താക്കുമെന്നും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് സ്‌നേഹ സന്ദേശങ്ങള്‍ കൈമാറുവാനും ഈദിന്റെ ചൈതന്യം നിലനിര്‍ത്തുവാനും പെരുന്നാള്‍ നിലാവ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പെരുന്നാള്‍ നിലാവ് ചീഫ് കോര്‍ഡിനേറ്റര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, മുഹമ്മദ് റഫീഖ് തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, സിയാഉറഹ്മാന്‍ മങ്കട, സെയ്ദലവി അണ്ടേക്കാട്, ഷബീര്‍ അലി, നിധിന്‍ തോമസ്, മാത്യൂ തോമസ്, ഖാജാ ഹുസൈന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ. പി. ഷാനവാസിന് ചടങ്ങ് യാത്രയയപ്പ് നല്‍കി.
ഫോട്ടോ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. എല്‍ ഹാഷിം ഹാജിക്ക് ആദ്യ പ്രതി നല്‍കി ഗ്രാന്റ്മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ നിര്‍വഹിക്കുന്നു.