പി ഹരീന്ദ്രനാഥ്ന്റ്‌റെ ചരിത്ര രചനയായ ഇന്ത്യ ഇരുളും വെളിച്ചവും പുസ്തകം ജുബൈൽ നവോദയയെ പരിചയപെടുത്തി

കാലത്തിന്റ്‌റെ കയ്യൊപ്പാകുന്ന ചരിത്രങ്ങളെ; തേടി ഒരു അധ്യാപകന്റ്‌റെ യാത്രയാണ് ഇന്ത്യ : ഇരുളും വെളിച്ചവും എന്ന പുസ്തകം. ചരിത്ര സത്യങ്ങൾ അവ സമകാലിക ജീവിതത്തിൽ എത്രമാത്രം മനുഷ്യനെ സ്വാതീനിക്കുന്നു എന്നതിനും അപ്പുറം വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ തന്ത്രപരമായീ ഇത്തരം ചരിത്രങ്ങളെ അവരുടെ വളർച്ചക്കും വേരുരപ്പിക്കുന്നതിനും എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അടിവരയിട്ടു ഇന്നത്തെ ജനതയോട് സംസാരിക്കുകയാണ് ഇന്ത്യ: ഇരുളും വെളിച്ചവും.
പുസ്തകം പരിചയപ്പെടുത്തുവാൻ പ്രവാസ ലോകത്ത് എത്തി ചേർന്നത് തന്റ്‌റെ അധ്യാപന ജീവിതത്തിലെ നീണ്ട ഏഴു വർഷത്തെ നിരന്ധരമായ പഠനത്തിനും അന്യെക്ഷനതിനും ആവേശത്തോടെ ഇറങ്ങി തിരിച്ച പി ഹരീന്ദ്രനാഥ് സാർ എന്നത് ഏറെ ആവേശകരമായിരിക്കുകയാണ്.
ജുബൈൽ നവോദയ 18.04.2016 നു സംഘടിപ്പിച്ച സെമിനാറിലും അദ്ദേഹം പങ്കെടുത്തു ജുബൈൽ നവോദയയുടെ സജീവ പ്രവർത്തകർക്ക് മുന്നിൽ ഊര്ജസ്വലതയോടെ അദ്ദേഹം സദസിനെ അഭിമുഖികരിച്ചു. ഈ ചരിത്ര പുസ്തകം പൂര്ത്തികരിക്കുന്നതിനിടയിലെ അദ്ദേഹം നേരിട്ട മാനസിക സംഘർഷങ്ങളും, സ്വതന്ത്ര സമര സേനാനി സുഭാഷ് ചന്ദ്ര ബോസിന്റ്‌റെ ചരിത്രം തേടി എട്ടു മാസം അലഞ്ഞതും, ഇന്ത്യയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ തുടക്കം നേത്രുത്വം നല്കിയ മഹത് വ്യക്തികളെ പരാമര്ശിച്ചും അദ്ദേഹം സംസാരിക്കുയുണ്ടായീ.
ഇന്ത്യ പോലൊരു മതേതര മൂല്യത്തിൽ അധിഷ്ട്ടിതമായ രാജ്യത്തിൽ, വര്ഗ്ഗീയത പടർത്തി അധികാരവും, അധികാരത്തിലൂടെ അസ്വതന്ത്രം സൃഷ്ട്ടിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യ പാകിസ്ഥാൻ വിഭജന കാലം പാലായനം ചെയ്യപ്പെട്ട അഭയാർഥികൾ ആയവരും അവരുടെ അനുഭവ ചരിത്രങ്ങളും.
ഗാന്ധിജി എന്ന ചരിത്ര വ്യക്തിയിലെ രാഷ്ട്രീയക്കാരനെ, മതേതര മുഖത്തെ, മനുഷ്യസ്‌നേഹിയെ, വിപ്ലവകാരിയെ എല്ലാം മാറ്റി നിർത്തി കേവലം ശുചിത്വഗാന്ധിയെ മാത്രം ഉപയോഗിക്കുന്ന രാഷ്ട്രീയ പോയ്മുഖത്തെയും പി ഹരീന്ദ്രനാഥ് എന്ന ചരിത്ര രചയിതാവ് തുറന്നു പറയുന്നു.
പരിമിതമായ സമയത്തിനുള്ളിൽ നിന്ന് ചരിത്ര സത്യവും സമകാലിക രാഷ്ട്രീയവും പങ്കുവെക്കുക എന്നത് ആയാസകരം എന്നിരിക്കെ ഇത് പോലൊരു സദസ് നവോദയ സഘടിപ്പിച്ചതിൽ ഹൃദ്യമായ നന്ദിയും പറഞ്ഞു
നവോദയ സംഘടിപ്പിച്ച ഈ സെമിനാറിൽ ജുബൈൽ ഏരിയ സെക്രട്ടറി ഉമേഷ് കളരിക്കൽ സ്വാഗതവും, അധ്യക്ഷനായീ നവോദയ കേന്ദ്ര രക്ഷാധികാരി സഖാവ് പ്രേംരാജും, നവോദയ ഏരിയ രക്ഷധീകാരി സഖാവ് റഷീദ് പി ഹരീന്ദ്രനാഥ് അവർകൾക്ക് ഉപഹാരം നല്കി ആദരിക്കുകയും. പി ഹരീന്ദ്രനാഥ് സാരിന്റ്‌റെ ചരിത്ര രചനയായ ഇന്ത്യ ഇരുളും വെളിച്ചവും എന്ന പുസ്തകം നവോദയ കുടുംബവേദി അംഗം ഷാഹിത ഷാനവാസും അദ്ധേഹത്തിൽ ഏറ്റു വാങ്ങി.

Top