ഫോണിലൂടെ തട്ടിപ്പുമായി തട്ടിപ്പു സംഘങ്ങള്‍: ശ്രദ്ധ വേണമെന്നു ഗാര്‍ഡയുടെ മുന്നറിയിപ്പ്

ഡബ്ലിന്‍: വിഷിങ് തട്ടിപ്പുമായി ഫോണില്‍ ബന്ധപ്പെട്ട് പണം തട്ടിയെടുക്കുന്ന സംഘങ്ങളെപ്പറ്റി മുന്നറിയിപ്പുമായി ഗാര്‍ഡാ. ഗാര്‍ഡയുടെ പദ്ധതികളുടെ പേരിലാണ് സാധാരണക്കാര്‍ അടക്കമുള്ളവരില്‍ നിന്നു തട്ടിപ്പു സംഘങ്ങള്‍ വ്യാപകമായി പണം തട്ടെയുക്കുന്നത്. ഇത്തരത്തില്‍ മൂന്നു പേരില്‍ നിന്നായി 50,000 യൂറോ തട്ടിയെടുത്തതോടെയാണ് ഗാര്‍ഡാ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

തട്ടിപ്പുകാര്‍ വ്യക്തികളെ അവരുടെ ലാന്‍ഡ് ലൈന്‍ നമ്പറുകളിലേക്ക് വിളിച്ച് ഏതെങ്കിലും പ്രശ്‌സ്തമായ സ്ഥാപനത്തിലെ ‘സെക്യൂരിറ്റി മാനേജര്‍’ എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഇവര്‍ വ്യക്തികളോട് പേഴ്‌സണല്‍ ഫിനാന്‍ഷ്യല്‍ ഡീറ്റേയ്ല്‍സ് നല്‍കണമെന്നാവശ്യപ്പെടും. വിവരങ്ങള്‍ നല്‍കാന്‍ തയാറാകാതിരുന്നാല്‍ നിങ്ങളോട് ബാങ്കുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാനോ അതുമല്ലെങ്കില്‍ ഈ വിവരങ്ങള്‍ നല്‍കാന്‍ ഗാര്‍ഡയുമായി ബന്ധപ്പെടാനോ ആവശ്യപ്പെട്ട് നമ്പര്‍ നല്‍കും. തട്ടിപ്പുകാര്‍ നല്‍കുന്ന നമ്പര്‍ ഡയല്‍ ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥരോ ഗാര്‍ഡയോ ആണെന്ന് തെറ്റിദ്ധരിച്ച് കസ്റ്റമര്‍ വ്യക്തിഗതവിവരങ്ങള്‍ നല്‍കും. തട്ടിപ്പുസംഘം കോള്‍ ഡിസ്‌കണക്ട് ചെയ്യാതെ വ്യക്തികള്‍ പേഴ്‌സണല്‍ ബാങ്കിംഗ് ഡീറ്റേയ്ല്‍സ് അവര്‍ ചുമതലപ്പെടുത്തിയിട്ടുള്ള കൂട്ടാളികളോട് വെളിപ്പെടുത്തുന്നത് വരെ ആക്ടീവായി തുടരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്കല്‍ ഗാര്‍ഡ സൂപ്രണ്ടാണെന്നറിയിച്ചാണ് തട്ടിപ്പുകാര്‍ ഒരാളെ വിളിച്ചത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിരവധിപേര്‍ ഇത്തരം തട്ടിപ്പിനിരയാകുന്നതായി ഗാര്‍ഡ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും അടുത്തിടെ നടന്ന തട്ടിപ്പില്‍ ഒരാളുടെ പക്കല്‍ നിന്നും 38,000 യൂറോയാണ് നഷ്ടപ്പെട്ടത്. രണ്ടാഴ്ച മുന്‍പ് ഗാര്‍ഡ സൂപ്രണ്ടാണെന്നറിയിച്ച് ഒരു വ്യക്തിയെ വിളിച്ച് പേഴ്‌സണല്‍ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ തട്ടിപ്പില്‍ 22,000 യൂറോയാണ് നഷ്ടമായത്. മറ്റൊരാളോട് ഗാര്‍ഡ സൂപ്രണ്ടാണെന്ന് പറഞ്ഞ് വിളിച്ച് 30,000 യൂറോ ട്രാന്‍സഫര്‍ ചെയ്യാനാവശ്യപ്പെട്ടെങ്കിലും അവര്‍ ലോക്കല്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ വിരങ്ങല്‍ അന്വേഷിച്ചപ്പോള്‍ തട്ടിപ്പാണെന്ന് മനസിലായതിനാല്‍ ട്രാന്‍സാക്ഷന്‍ നടത്തിയില്ല.

തട്ടിപ്പുസംഘങ്ങള്‍ കബളിപ്പിക്കാന്‍ എളുപ്പമുള്ളതും പ്രായമായതുമായ ആളുകളെയാണ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ ആര്‍ക്കും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് നമ്പറും നല്‍കരുതെന്ന് ഗാര്‍ഡ ബ്യൂറോ ഓഫ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷനിലെ ഡിറ്റക്ടീവ് സൂപ്രണ്ട് ജെറാള്‍ഡ് വാല്‍ഷ് മുന്നറിയിപ്പ് നല്‍കി. ഒരു സ്ഥാപനവും ഫോണിലൂടെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കില്ലെന്നും തട്ടിപ്പുനടക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പ്രായമായവരെ അറിയിക്കാന്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളും ബന്ധുക്കളും അയല്‍ക്കാരും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top