പൈലറ്റ് ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം ലക്ഷ്യസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ മാറി വിമാനമിറങ്ങി. നവംബര്‍ എട്ടിന് ഓസ്‌ട്രേലിയയിലെ ടാസ്‌മേനിയയിലാണ് സംഭവം. വിമാനം പറത്തുന്നതിനിടെ കോക്പിറ്റിലിരുന്ന് പൈലറ്റ് ഉറങ്ങിപ്പോവുകയായിരുന്നു. വോര്‍ടെക്‌സ് എയറിന്റെ പൈപ്പര്‍ പി.എ.31 വിമാനമാണ് പൈലറ്റിന്റെ ഉറക്കത്തെത്തുടര്‍ന്ന് ലക്ഷ്യമില്ലാതെ അലഞ്ഞത്. ഡേവണ്‍പോര്‍ട്ടില്‍ നിന്ന് കിങ് ഐലന്‍ഡിലേക്കുള്ള പോവുകയായിരുന്നു വിമാനം. പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.
കിങ് ദ്വീപ് പിന്നിട്ടിട്ടും 50 കിലോമീറ്ററോളം ദ്വീപിനുമുകളിലൂടെ പറന്നതായി ഓസ്‌ട്രേലിയന്‍ ഗതാഗതസുരക്ഷാ ബ്യൂറോ (എ.ടി.എസ്.ബി.) പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും എ.ടി.എസ്.ബി. കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം കിങ് ഐലന്‍ഡിലേക്കുള്ള യാത്രയ്ക്കിടെ വിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചിരുന്നു.