ഡബ്ലിന്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബര്‍23 ന് അയര്‍ലണ്ടിലെത്തും .എയര്‍ ഇന്ത്യയ്ക്ക് ഡബ്ലിനില്‍ പുതിയ ഹബ് സ്ഥാപിക്കാനുളള ചര്‍ച്ചകള്‍ ഇതോടൊപ്പം നടക്കുമെന്നറിയുന്നു. കൂടാതെ കൂടുതല്‍ വിമാന സര്‍വീസ് കൊച്ചി ഉള്‍പ്പെടെയുളള വിമാനത്താവളങ്ങളിലേക്ക് ആരംഭിക്കാനുളള ചര്‍ച്ചകളും നടന്നേക്കും.
ഡബ്ലിനിലെ ഒരു പൊതുയോഗത്തില്‍ സംബന്ധിക്കാനുളള സാധ്യത വിലയിരുത്തുന്നു. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍ രാധികാ ലാല്‍ ലോകേഷ്ഠ് ഉള്‍പ്പെടയുളളവര്‍ ഇതിനായി ശ്രമിക്കുന്നത്. നവംബര്‍ മോദി യുകെയിലും സന്ദര്‍ശനം നടത്തുമെന്ന് അറിയുന്നു. അതേസമയം മോദിയുടെ 23-ാം തീയതിയിലെ സന്ദര്‍ശനത്തിന് മുന്നോടിയായി പരിപാടിയുടെ സുരക്ഷയും ക്രമീകരണങ്ങളും മറ്റും തീരുമാനിക്കുന്നതിനും പരിശോധിക്കുന്നതിനും ഇന്നും നാളെയുമായി ഇന്ത്യന്‍ പ്രതിനിധികള്‍ അയര്‍ലന്‍ഡിലെത്തുന്നു. 23ന് ഉച്ചകഴിഞ്ഞ് നരേന്ദ്രമോദിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം ആരംഭിക്കുമെന്നാണ് സൂചനയുള്ളത്. പ്രധാനമന്ത്രിക്ക് വന്‍ വരവേല്‍പ്പ് നല്‍കാനാണ് ഇന്ത്യന്‍ എംബസിയുടെയും വിവിധ സംഘടകളുടെയും കൂട്ടായ ശ്രമം.
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ഇതിനോടകം അവസാനിച്ചിട്ടുണ്ട്. 1600 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ 1400 പേരെ ഉള്‍ക്കൊള്ളാനാണ് സംഘാടകരുടെ തീരുമാനം. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കുന്നതിന് പറ്റിയ വേദിയും അന്വേഷിക്കുന്നുണ്ട്. മൂന്ന് വേദികളാണ് പരിഗണനയില്‍ ഉള്ളത്. ഇവയിലേതാണെന്ന് വേണ്ടതെന്ന് അന്തിമ തീരുമാനമായിട്ടില്ല.