പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ എംബസി തയാറെടുപ്പു തുടങ്ങി

ദോഹ: ജൂണ്‍ നാല്, അഞ്ച് തിയതികളില്‍ ഖത്വര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ തയാറെടുപ്പു തുടങ്ങി. പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടികള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ എംബസിയുടെ നേതൃത്വത്തില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക കൂടിക്കാഴ്ചക്കു പുറമേ ദുബൈയില്‍ നടന്നതു പോലെ ഇന്ത്യക്കാരുടെ സംഗമം ഉണ്ടാകുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജൂണ്‍ അഞ്ചിന് എംബസിയില്‍ അടിന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.High1

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കുന്നതിനായി ഈ മാസം 28ന് രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് 12.15 വരെയും ഉച്ച കഴിഞ്ഞ് നാലു മുതല്‍ 5.15 വരെയും കോണ്‍സുലാര്‍ സര്‍വീസുണ്ടായിരിക്കുമെന്ന് എംബസി അറിയിച്ചു. ജൂണ്‍ നാലിനും അഞ്ചിനുമാണ് പ്രധാനമന്ത്രി ഖത്വറിലുണ്ടാകുക എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. യാത്രാ ഷെഡ്യൂള്‍ പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ഖത്വറും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top