പോൾ റയാന് പ്രൈമറയിൽ അനായാസ വിജയം

പി.പി ചെറിയാൻ

വിസ്‌കോൺസിൽ: യുഎസ് ഹൗസ് സ്പീക്കർ പോൾ റയാൻ (46) ഇന്ന് ആഗസ്റ്റ് ഒൻപതിനു നടന്ന വിസ്‌കോൺസിൽ ഡമോക്രാറ്റിക് പ്രൈമറിയിൽ അനായാസ വിജയം കരസ്ഥമാക്കി. ശക്തനായ എതിരാളി പോൾ നെല്ലനെയാണ് റയാൻ പരാജയപ്പെടുത്തിയത്.
റിപബ്ലിക്കൻ പാർട്ടി നോമിനി ട്രമ്പ് അവസാനം നിമിഷം വരെ പോൾ റയ്യാനം എൻഡോഴ്‌സ് ചെയ്യുന്നതിനു മടിച്ചു നിന്നിരുന്നു. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച പോളിനെ എൻഡോഴ്‌സ് ചെയ്യുന്നതായി ട്രമ്പ് പ്രഖ്യാപിച്ചത് ഇയാളുടെ വിജയം ഇരട്ടിയാക്കി.
പോൾ റയൻ മത്സരിച്ച വിസ്‌കോൺസിൽ ഫസ്റ്റ് കൺഗ്രഷണൽ സീറ്റിൽ ട്രമ്പിനു കനത്ത പരാജയമാണ് സംഭവിച്ചത്. ഇവിടെ ടെഡ് ക്രൂസിനായിരുന്നു വിജയം. പോൾ റയണിന്റെ വിജയത്തിനു ശേഷം നടത്തിയ പ്രസ്താവനയിൽ റിപബ്ലിക്കൻ പാർട്ടി ഇത്തവണ വൈറ്റ് ഹൗസ് പിടിച്ചെടുക്കുമെന്നും ഒബാമയുടെ തുടർ ഭരണത്തിനു കനത്ത തിരിച്ചടി ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top