പി.പി ചെറിയാൻ
മൊഡസ്റ്റോ (കാലിഫോർണിയ): സിക്ക് മതാചാരപ്രകാരം ടർബൻ ധരിച്ചും താടി വളർത്തിയും പൊലീസ് ഉദ്യോഗസ്ഥനായി സത്യപ്രതിജ്ഞ ചെയ്യുക എന്ന ചരിത്ര സംഭവത്തിനു മൊഡസ്റ്റോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ആദ്യമായി സാക്ഷ്യം വഹിച്ചു.
ക്ലീൻ ഷേവ് ചെയ്തുപൊലീസ് ഡിപ്പാർട്ട്‌മെന്റിൽ സേവനം അനുഷ്ടിക്കുക എന്ന പതിവ് സിക്ക് വംശജനായ വരിന്ദർ കുൻകുന്നിന്റെ സത്യപ്രതിജ്ഞാ ചടങ്ങോടെ ആദ്യമായാണ് തിരുത്തിക്കുറിക്കപ്പെട്ടത്. ഇന്ത്യൻ ജനിച്ച് നാപ പൊലീസ് അക്കാദമിയിൽ നിന്നും ഗ്രാജ്വേറ്റ് ചെയ്ത മുപ്പത്തിമൂന്നു വിദ്യാർഥികളിൽ ഒരാളായിരുന്നു ഇരുപത്തിയെട്ടുകാരനായ വരീന്ദർ.
ടർബൻ ധരിച്ച ഒരു പൊലീസ് ഓഫിസറെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. എനിക്കു ഇങ്ങനെ ഒരു അനുമതി ലഭിക്കുമെന്ന ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പൊലീസ് ഓഫിസറായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുൻപു വരീന്ദർ പറഞ്ഞു.
ഒരു വർഷം മുൻപു ജോലിക്കു വേണ്ടി അപേക്ഷിക്കുമ്പോൾ ടർബൻ ധരിച്ചുതാടിവളർത്തിയും മാത്രമേ ജോലിയിൽ പ്രവേശിക്കുകയുള്ളൂവെന്നും പൊലീസ് ചീഫ് ഗേലൻ കേരളിനെ വരീന്ദർ അറിയിച്ചു.
2012 ൽ ഗവർണർ ജെറി ബ്രൗൺ ഒപ്പിട്ട ഫെയർ എംപ്ലോയ്‌മെന്റ് ആക്ടിൽ മറ്റു മതങ്ങളുടെ ആചാരം അംഗീകരിക്കപ്പെടേണ്ടതാണെന്നു വ്യക്തമാക്കിയിരുന്നു. പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ സിക്ക് മതവിശ്വാസം കാത്തു സൂക്ഷിക്കുവാൻ അവസരം ലഭിച്ചതിൽ സിക്ക് വംശജർ ആഹ്ലാദ ഭരിതരാണ്.