നിയമപാലകരും പൗരൻമാരും തമ്മലുള്ള ബന്ധത്തിനു ശാക്തീരണം ലഭിക്കുന്നതിനു ഡള്ളസ് അധ്യാപകന്റെ നിരാഹാര സമരം 27 -ാം ദിവസത്തിലേയ്ക്ക്

സ്വന്തം ലേഖകൻ

ഡാള്ളസ്: സമൂഹത്തിൽ പൗരന്മാരും നിയമപാലകരും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഇവർ തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഒരു പാലമായി പ്രവർത്തിക്കുവാൻ സന്നദ്ധനാണെന്നുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിനും ജനശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഡാള്ളസ് കാർട്ടർ ഹൈസ്‌കൂൾ അധ്യാപകൻ കർട്ടിസ് ഫർഗുസൺ നടത്തുന്ന ഒറ്റയാൾ നിരാഹാര സമരം ഈ പത്തിനു ഏഴു ദിവസം പിന്നിടുന്നു.
ഈ അധ്യയന വർഷം ആരംഭിച്ചതിനു ശേഷം തന്റെ ഒരു വിദ്യാർഥി ഉൾപ്പെടെ സമീപ പ്രദേശങ്ങളിൽ മൂന്നു വിദ്യാർഥികൾ വെടിയേറ്റു മരിക്കാനിടയായ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചതായും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും, സുരക്ഷിതമായ ഒരു സമൂഹം കെട്ടിപ്പെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് നിരാഹാര സമരം തുടരുന്നതെന്നും അധ്യാപകൻ പറഞ്ഞു.
നിരാഹാര സമരം തുടരുന്ന അധ്യാപകന്റെ 35 പൗണ്ട് തൂക്കം ഇതിനകം കുറഞ്ഞിട്ടുണ്ട്. വെള്ളവും ചെറുനാരങ്ങാ നീരും മാത്രമാണ് അധ്യാപകൻ കഴിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ കാര്യമായ വ്യതിയാനമൊന്നും സംഭവിച്ചിട്ടില്ല.
ധാരാളം വിദ്യാർഥികൾ നിരാഹാരം നടത്തുന്ന അധ്യാപകനു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനു ഓറഞ്ച് – നീല റിബണുകൾ ധരിച്ചാണ് സ്‌കൂളിൽ വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top