പി.പി ചെറിയാൻ
ഡാള്ളസ്: പൊലീസ് അതിക്രമങ്ങൾക്കെതിരെ ജൂലായ് 29 നു ഡാള്ളസ് ടൗണിൽ നടത്തിയ ബഹുജന മാർച്ചും സമാധാനപരമായി സമാപിച്ചു. ഇന്ന് നടന്ന റാലിയിൽ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ജൂലായ് ഏഴിനു നടന്ന റാലിയ്ക്കിടയിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടും മാറും മുൻപേ സംഘടിപ്പിച്ച പ്രകടനത്തെ നേരിടുന്നതിനു പൊലീസ് ജാഗ്രതയോടെയാണ് നിലയുറപ്പിച്ചിരുന്നത്.
ജൂലായ് 21 നു നടത്താൻ തീരുമാനിച്ച പ്രകടനം പൊലീസിന്റെ അഭ്യർഥനയെ തുടർന്നാണ് 29 ലേയ്ക്കു മാറ്റിയത്.
നെക്സ്റ്റ് ജനറേഷൻ ആക്ഷൻ നെറ്റ്വർക്ക് സംഘടിപ്പിച്ച പ്രകടനത്തിൽ പ്രതിഷേധിച്ചു മറ്റൊരു വിഭാഗം നടത്തിയ പ്രകടനത്തിനിടെ ശ്രമിച്ചത് സംഘർഷ നിർഭരമായ നിമിഷങ്ങളാണ് സംഘടിപ്പിച്ചത്. പൊലീസിന്റെ സന്ദർഭോചിതമായ ഇടപെടലുകൾ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി.
ജൂലായ് ഏഴിനു അഞ്ചു പൊലീസുകാർക്കു വെടിയേറ്റു വീണ സ്ഥലത്തു നിന്നും ഏതാനും ബ്ലോക്കുകൾ അകലെയാണ് പ്രതിഷേധക്കാർ രാത്രി ഏഴു മണിയോടെ പ്രകടനത്തിനായി ഒത്തു ചേർന്നത്. മാർഗ തടസം സൃഷ്ടിച്ച പ്രകടനക്കാരോടു ഒഴിഞ്ഞു പോകുന്നതിനു പൊലീസ് നൽകിയ നിർദേശം അനുസരിച്ചില്ലങ്കിൽ അറസ്റ്റ് ചെയ്യണമെന്നു പൊലീസ് അറിയിച്ചു.
പൊലീസ് കൊല്ലപ്പെടുന്നതോട പൊലീസുകാർ മറ്റുള്ളവരെ കൊല്ലുന്നതോ അംഗീകരിക്കാനാവില്ലെന്നു പ്രകടനക്കാരെ അഭിസംബോധന ചെയ്തു ഫ്രണ്ട്ഷിപ്പ് വെസ്റ്റ് ബാപ്പിസ്റ്റ് ചർച്ച് സീനിയർ പാസ്റ്റർ ഫ്രെഡറിക് ഹെയ്ൻ പറഞ്ഞു. നീതി എല്ലാവർക്കും ഒറു പോലെ ലഭിക്കണമെന്നു പ്രകടനത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.