മൂന്നു പൊലീസ് ഓഫിസർമാർക്കു വെടിയേറ്റു; രണ്ടു പേർ മരിച്ചു

പി.പി ചെറിയാൻ

ലോസ് ആഞ്ചൽസ്: കുടുംബ കലഹം നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നു എത്തിച്ചേർന്ന പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ തോക്കുധാരി വെടി ഉതിർത്തതിനെ തുടർന്നു രണ്ടു പേർ മരിക്കുകയും മൂന്നാമത് ഓഫിസർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതായി പാംസ് സ്പ്രീംഗ് പൊലീസ് ചീഫ് ബ്രയാൻ റെയ്‌സ് ഇന്നു നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. അശുപത്രിയിൽ പ്രവേശിപ്പിച്ച ഓഫിസർ അപകട നില തരണം ചെയ്തതായും ചീഫ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

photo
ഒക്ടോബർ എട്ട് ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സ്ഥലത്തെത്തി ചേർന്ന് പൊലീസ് പ്രതിയെ ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീടിനുള്ളിൽ നിന്നും വാതിലിനിടയിലൂടെ വെടിവയ്ക്കുകയായിരുന്നു. 2700 സൈപ്രസ് സ്‌റ്റോക്കിലെ വീട്ടിലായിരുന്ന പ്രതിയെ ഇതുവരെ പിടികൂടാനായില്ല. വെടിയേറ്റു മരിച്ച ഓസെ ഗിൽബർട്ട് 35 വർഷമായി ഡിപ്പാർട്ടമെന്റിൽ സേവനം അനുഷ്ടിച്ചു വരികയായിരുന്നു. ഈ ഡിസംബറിൽ റിട്ടയർ ചെയ്യാനിരിക്കെയായിരുന്നു അത്യാഹിതം സംഭവിച്ചത്. നാലു വയസുള്ള കുഞ്ഞിന്റെ മാതാവും, ഒന്നര വർഷമായി സേവനം അനുഷ്ടിച്ചിരുന്ന ലെസ് ലി സെർബിനി എന്ന വനിതാ ഓഫിസറുമാണ് വെടിയേറ്റു മരിച്ചതെന്നു ചീഫ് പറഞ്ഞു. മൂന്നാമത്തെ ഓഫിസറുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
മുപ്പതു വയസു പ്രായം വരുന്ന യുവാവായിരിക്കാം വെടിവെച്ചതെന്നു സമീപ വാസികൾ പറഞ്ഞു. വൈകിട്ട് ആറു മണിക്കു പൊലീസ് വീടു വളഞ്ഞിരിക്കയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Top