പൊലീസിന്റെ തോക്കിനും ഉന്നം തെറ്റുന്നു; വെടിയേറ്റു മരിച്ചതിൽ മൂന്നിൽ രണ്ടും മാനസികാസ്വാസ്ഥ്യമുള്ളവരെന്നു റിപ്പോർട്ട്

ക്രൈം റിപ്പോർട്ട്

കാലിഫോർണിയ: കാലിഫോർണിയ പൊലീസിന്റെ വെടിയേറ്റു 2015 ൽ മരിച്ച ഹതഭാഗ്യരിൽ മൂന്നിൽ രണ്ടു ഭാഗം മാനസിക രോഗികളായിരുന്നതായി റിപ്പോർട്ട്. ലോസ് ആഞ്ചൽസ് പൊലീസ് വിഭാഗം പുറത്തു വിട്ട ഔദ്യോഗിക കണക്കുകളിലാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരം പുറത്തു വന്നിരിക്കുന്നത്. 2014 ൽ കൊല്ലപ്പെട്ടവരുടെ മൂന്നിരട്ടിയാണ് 2015 ൽ കൊല്ലപ്പെട്ടവരെന്നും കണക്കുകൾ വെളിയിപ്പിക്കുന്നു.
ലോസ് ആഞ്ചൽസ് പൊലീസ് ജനങ്ങൾക്കു നേരെ അമിത ബലപ്രയോഗം നടത്തിയതിന്റെ കൃത്യമായ വിവരങ്ങളാണ് ഇപ്പോൾ 300 പേജുള്ള റിപ്പോർട്ടിലൂടെ ചീഫ് ചാർലിമ്പക്ക് ഇന്നലെ വെളിപ്പെടുത്തിയത്.
2015 ൽ വെടിയേറ്റു മരിച്ച 38 പേരിൽ 191 പേരുടെ കൈവശം തോക്കുണ്ടായിരുന്നുവെന്നു റിപ്പോർട്ട് ചൂ്ണ്ടിക്കാട്ടുന്നു. 22 ഹിസ്പാനിക്കും എട്ട് ആഫ്രിക്കൻ അമേരിക്കൻസും അഞ്ചു വൈറ്റ്‌സും ബാക്കിയുള്ളവർ ഏഷ്യൻ പെസഫിക് വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ 2015 ൽ പന്ത്രണ്ടു പേരും 2014 ൽ നാലു പേരുമാണ് മരണപ്പെട്ടത്. പൊലീസ് ഓഫിസർമാർക്കു നൽകുന്ന പരിശീലനത്തിൽ ആവശ്യമായ മാറ്റങ്ങൾ വേണമെന്നാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്നു പൊലീസ് ചീഫ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top