പി.പി ചെറിയാൻ
ഡെസ് മോയ്‌നിസ് : രണ്ടു പൊലീസ് ഓഫിസർമാർ വെടിയേറ്റു കൊല്ലപ്പെട്ട സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്നു പൊലീസ് ചീഫ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കൊലചെയ്യപ്പെട്ടതിന്റെ കാരണം പോലും വ്യക്തമല്ല, ഇതൊരു ഭീരുത്വ പ്രവർത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർജന്റ് ആന്‌റണി ബെമിനോ, ജസ്റ്റിൻ മാർട്ടിൻ എന്നിവർ ഒക്ടോബർ രണ്ടു ബൂധനാഴ്ച പട്രോൾ ഡ്യൂട്ടിയിലിരിക്കെയാണ് അർധരാത്രിയ്ക്കു ശേഷം വെടിയേറ്റു കൊല്ലപ്പെട്ടത്.
ഒരു മൈൽ വ്യത്യാസത്തിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിനുള്ളിലാണ് ഇരുവർക്കും വെടിയേറ്റ നിലയിൽ കാണപ്പെട്ടത്. സംഭവത്തിനു എട്ടു മണിക്കൂറിനു ശേഷം ബുധനാഴ്ച രാവിലെ പ്രതിയെന്നു സംശയിക്കുന്ന മൈക്കിൾ ഗ്രീൻ (46) പിടിയിലായെന്നു ഡെഡ് മേയ്ൻസ് പൊലീസ് വ്യക്താവ് സെർജന്റ് പോൾ പറഞ്ഞു.
ശാരീരിക അസ്വസ്ഥത പ്രകടമാക്കിയതിനെ തുടർന്നു ഗ്രീനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്താൽ കൊലപാതക കുറ്റം ചുമത്തി കേസെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പോൾ പറഞ്ഞു.
മൈക്കിൾ ഗ്രീൻ സംഭവത്തിനു മുൻപ് പൊലീസ് കുടുംബാംഗങ്ങളുമായി സംഘർഷത്തിലേർപ്പെട്ടിരുന്നു. മകനു മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ഗ്രീനിന്റെ മതാവ് പട്രീഷ്യ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പോൾക്ക് കൗണ്ടി ജെയിലിൽ ജാമ്യം അനുവദിക്കാതെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.