ഫിലഡല്‍ഫിയ: സ്വന്തം വികാരങ്ങളെ മുറിപ്പെടുത്തുന്നു എന്നു തോന്നിയാല്‍ സ്വവര്‍ഗ വിവാഹത്തിനു ലൈസന്‍സ് നല്‍കാതിരിക്കുന്നതിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കു അവകാശമുണ്ടെന്നു പോപ്പ് വ്യക്തമാക്കി. അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തീകരിച്ചു റോമിലേയ്ക്കു മടങ്ങും മുന്‍പ് പത്രലേഖകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മാര്‍പാപ്പ.
നീതിന്യായ വ്യവസ്ഥയില്‍ പോലും സ്വന്തം മനസാക്ഷിക്കനുസൃതമായി പ്രവര്‍ത്തിക്കുവാനുള്ള മനുഷ്യാവകാശത്തെ നിഷേധിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. സ്വവര്‍ഗവിവാഹത്തെ ശക്തമായി എതിര്‍ക്കുന്ന കത്തോലിക്കാ സഭയുടെ നിലപാടുകള്‍ പോപ്പ് ആവര്‍ത്തിച്ചു. ഇറ്റാലിയന്‍ ഭാഷയിലാണ് പോപ്പ് പത്രലേഖകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്.
സ്വവര്‍ഗ വിവാഹം നിയമവിധേയമാണെന്നു സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടും കെന്റക്കി കൗണ്ടി ക്ലാര്‍ക്ക് കിം ഡേവിഡ് സ്വവര്‍ഗ വിവാഹത്തിനു ലൈസന്‍സ് നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നു ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പത്ര ലേഖകര്‍ ഈ വിഷയം പോപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി കൗണി ക്ലര്‍ക്ക് മത്സരത്തില്‍ വിജയിച്ച കിം ഡേവിഡ് ഈ സംഭവത്തെ തുടര്‍ന്നു പാര്‍ട്ടിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചു റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. സ്വവര്‍ഗ വിവാഹത്തെക്കുറിച്ചു പോപ്പ് നടത്തിയ പ്രസ്താവന അമേരിക്കയിലെ യാഥാസ്ഥിതിക ക്രൈസ്തവ വിഭാഗത്തെ സംബന്ധിച്ചു പ്രത്യാശ പകര്‍ന്നു തരുന്നതാണ്.