പോപ്പ് സഞ്ചരിച്ച വാഹനം ലേലത്തില്‍ പോയത് 82,000 ഡോളറിന്

ഫിലാഡല്‍ഫിയ: 2015 സെപ്റ്റംബറില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ സഞ്ചരിച്ച കറുത്ത ഫിയറ്റ് 500 എല്‍ കാര്‍ ലേലത്തില്‍ പോയത് 82,000 ഡോളറിന്. ചാപ്മാന്‍ ഓട്ടോ ഗ്രൂപ്പാണ് കാര്‍ ലേലത്തില്‍ പിടിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ഫിലഡല്‍ഫിയയില്‍ നടന്ന ഓട്ടോ ഷോയിലാണ് 11 മിനിറ്റു നീണ്ടു നിന്ന ലേലം നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 19 പേരാണ് ലേലത്തില്‍ പങ്കെടുത്താനെത്തിയതെന്നു ഫിലാഡല്‍ഫിയ ആര്‍ച്ച് ഡയോസിന്‍ വ്യകതാവ് അറിയിച്ചു. ഫിലഡല്‍ഫിയായില്‍ ഏഴു ഓട്ടോ ഷോറൂമുകളുടെ ഉമടസ്ഥനായ മൈക്കിള്‍ ചാപ്മാനും കേയ്റ്റ് ചാപ്മാനും ലേലത്തില്‍ പിടിച്ച ബ്ലാക്ക് ഫിയറ്റ് പോര്‍ഷം ഡീലര്‍ഷിപ്പില്‍ പ്രദര്‍ശനത്തില്‍ വയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ലേലത്തില്‍ ലഭിച്ച തുക അനേകം ജീവിതങ്ങള്‍ക്കു അനുഗ്രഹത്തിനു കാരണമാണകുമെന്നു വേള്‍ഡ് മീറ്റിങ് ഓഫ് ഫാമിലീസ് എക്‌സി ഡയറക്ടര്‍ ഡോണാ ഫാരല്‍ പറഞ്ഞു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ സ്‌കൂളുകള്‍ക്കും ഈ തുക വിനിയോഗിക്കുമെന്നു ഫിലഡല്‍ഫിയ ആര്‍ച്ച് ഡയോസിസ് അറിയിച്ചു.

Top