കാലിഫോര്‍ണിയ: പത്തു ദിവസത്തെ സന്ദര്‍ശനത്തിനിടെ കാലിഫോര്‍ണിയയില്‍ വച്ചു പോപ്പ് വിശുദ്ധനായി പ്രഖ്യാപിച്ച ഫാ.ജൂനിപെറോയുടെ പ്രതിമക്കു നേരെ ആക്രമികള്‍ ആക്രമണം നടത്തി. കാര്‍മല്‍ മിഷനില്‍ അടക്കം ചെയ്ത ഭൗതിക അവശിഷ്ടങ്ങള്‍ക്കു നേരെയും പ്രതിമയ്ക്കു നേരെയും നടത്തിയ ആക്രമണത്തെ ഹേറ്റ് ക്രൈം എന്നാണ് അധികൃതര്‍ വിശേഷിപ്പിച്ചത്. ഇന്നലെയോ ഇന്ന് അതിരാവിലെയോ നടന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി കാര്‍മ്മല്‍ പൊലീസ് സൂപ്രണ്ട് ലൂക്ക് പവന്‍ പറഞ്ഞു.
1976 ല്‍ കാലിഫോര്‍ണിയയില്‍ എത്തിയ സ്പാനിഷ് മിഷനറി ഒന്‍പതു മിഷന്‍ സ്ഥാപനങ്ങളാണ് സ്ഥാപിച്ചത്. ആയിരക്കണക്കിനു നാറ്റീസ് അമേരിക്കന്‍സിനെ മാമോദിസാ നല്‍കുകയും ചെയ്തു. വാഷിങ്ടണ്‍ ഡിസിയില്‍ കഴിഞ്ഞ ബുധനാഴ്ച സ്ഥാനാരോഹണ ശുശ്രൂഷയിലാണ് ഫാ.ജൂനിപെറോയെ വിശുദ്ധനായി പോപ്പ് പ്രഖ്യാപിച്ചത്. കാര്‍മ്മല്‍ മിഷന്‍ ഞായറാഴ്ച ജൂനിപെറോയുടെ സ്ഥാനാരോഹണം ആഘോഷിക്കുന്നതിനായി തയ്യാറാക്കിയിരുന്നത്. എന്നാല്‍, രാവിലെ എത്തിയ ഇവര്‍ വിശുദ്ധന്റെ പ്രതിമ തകര്‍ക്കപ്പെട്ടു കിടക്കുന്നതാണ് കണ്ടെത്തിയത്.