വിവാഹിതരായ പുരുഷന്മാരെ വൈദികരാക്കുന്നതു പരിഗണിക്കാമെന്ന് മാര്‍പ്പാപ്പ

കത്തോലിക്ക സഭയില്‍ വൈദികര്‍ക്കു നിര്‍ബന്ധമായ ബ്രഹ്മചര്യം ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍, അജപാലനപരമായ ആവശ്യം പരിഗണിച്ച്‌ ചിലയിടങ്ങളില്‍ വിവാഹിതരായ പ്രായമായ പുരുഷന്മാരെ വൈദികരാക്കുന്നതു പരിഗണിക്കാമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വൈദികരുടെ ബ്രഹ്മചര്യം ദൈവത്തിന്റെ മഹത്തായ സമ്മാനമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും വൈദികരുടെ കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ വിവാഹിതരെങ്കിലും യോഗ്യരായവരെ വൈദികരാക്കുന്നതു സംബന്ധിച്ച്‌ കൂടുതല്‍ പ്രാര്‍ഥനയും ആലോചനയും ആവശ്യമാണെന്നും പാനമയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ മാര്‍പാപ്പ പറഞ്ഞു.

Top