മാര്‍പ്പാപ്പയുടെയും ഇമാം യെ്ഖിന്റെയും ലിപ് ലോക്കിന് പിന്നിലെ സത്യം…

ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇമാം ഷെയ്ഖ് അഹമ്മദ് അല്‍ ത്വെയ്ബും ലിപ് ലോക്ക് ചുംബനം നടത്തിയെന്ന തരത്തില്‍ പുറത്തുവന്ന ചിത്രത്തിന്റെ സത്യം മറ്റൊന്ന്‌ . റൊയിറ്റേഴ്‌സിന്റെ ഒരു ചിത്രമാണ് ഇത്തരം ഒരു പ്രചരണത്തിന് വഴി തെളിച്ചത്. യു.എ.ഇയിലെ അബുദാബിയില്‍ നടന്ന മതസൗഹാര്‍ദ സമ്മേളനത്തില്‍ വെച്ചായിരുന്നു ഈ ചിത്രം എടുത്തത്. പര്‌സ്പരം ആലിംഗനം ചെയ്ത് കവിളില്‍ ചൂംബിക്കാന്‍ ഒരുങ്ങുന്ന മാര്‍പ്പാപ്പയുടെയും ഇമാമിന്റെയും ചിത്രം പ്രത്യേക ആംഗിളില്‍ എടുത്തതോടെ ഇരുവരും ലിപ് ലോക് ചുംബനം നടത്തുന്നയി തെറ്റിധരിക്കുകയായിരുന്നു. എന്നാല്‍ ചിത്രം പുറത്തുവന്നതോടെ ഇരുവര്‍ക്കുമെതിരെ സൈബര്‍ പ്രചാരണങ്ങളും ശക്തമായി.

ഇരുവരും സ്വവര്‍ഗ രതിക്കാരാണെന്നും ഇരുവര്‍ക്കും ഓരോ റൂം നല്‍കണമെന്നുമടക്കം ആളുകള്‍ കമന്റ് ചെയ്യാന്‍ തുടങ്ങി.മതഗ്രന്ഥത്തില്‍ സ്വവര്‍ഗരതിയെ എതിര്‍ക്കുകയും ഇരുവരും പരസ്പരം ചുംബിക്കുകയുമാണെന്നും എന്താണ് ഇരുവരുടെയും മതഗ്രന്ഥങ്ങളെ കുറിച്ച് പറയാന്‍ ഉള്ളതെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ തീവ്രവാദത്തിനെതിരെ ഇരുവരും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ഒപ്പുവെയ്ക്കുകയും പരസ്പരം ചുംബനം നല്‍കി ആലിംഗനം ചെയ്യുകയുമായിരുന്നു.പരിപാടിയുടെ മറ്റ് ചിത്രങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ പൊളിയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top