മുംബൈ: ബാങ്കുകള്‍ നിക്ഷേപ പലിശകള്‍ കുറച്ചതോടെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തില്‍ വര്‍ധന. ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് പലിശ കൂടുതലായതിനാലാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ ആകര്‍ഷകമായത്. നിലവില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത് ഏഴ് മുതല്‍ 7.75 ശതമാനം പലിശയാണ്. പോസ്റ്റ് ഓഫീസിലെ ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ ദേശീയ സമ്പാദ്യ പദ്ധതിക്ക് 8.8 ശതമാനം പലിശ ലഭിക്കും. ഇപ്പോള്‍ നിക്ഷേിപിച്ചാല്‍ പത്തു വര്‍ഷത്തേയ്ക്കു പലിശയിലുണ്ടാകുന്ന കുറവ് ബാധിക്കില്ലെന്നതിനാലാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആവശ്യക്കാരെ കൂട്ടുന്നത്.