കാലിഫോര്‍ണിയ: 1.59 ബില്യണ്‍ ഡോളര്‍ സമ്മാനാര്‍ഹമായ ടിക്കറ്റു വിറ്റ ഇന്ത്യന്‍ വംശജനും സെവന്‍ ഇയേന്‍ സ്‌റ്റോര്‍ ഉടമയുമായ ബല്‍ബീര്‍ അത്വാളിന് കമ്മിഷന്‍ ലഭിച്ചത് ഒരു മില്ല്യണ്‍ ഡോളര്‍. ലോക റെക്കോര്‍ഡ് സ്ഥാപിച്ച പവര്‍ സോള്‍ ലോട്ടറി സമ്മാനത്തുകയായ 1.59 ബില്യണ്‍ ഡോളര്‍ കാലിഫോര്‍ണിയ, ടെന്നിസ്സി, ഫ്‌ളോറിഡ എന്നീ മൂന്നു സംസ്ഥാനങ്ങളിലായി മൂന്നു പേര്‍ പങ്കിട്ടു.
ലോട്ടറി നറക്കെടുപ്പു ബുധനാഴ്ച രാത്രി പത്തു മണിക്കു ശേഷമായിരുന്നു കമ്മിഷന്‍ ഒരു മില്യണ്‍ ഡോളറിന്റെ ചെക്ക് ഇന്നു ലഭിച്ചതായി ബര്‍ബില്‍ പറഞ്ഞു. 1981 ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ എത്തിയ ബെല്‍ബീര്‍ മൂന്നു പെണ്‍കുട്ടികളുടെ പിതാവാണ്. തനിക്കു ലഭിച്ച തുകയില്‍ നിന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും കടയിലെ ജീവനക്കാര്‍ക്കും സ്‌നേഹിതര്‍ക്കും ഒരു വിഹിതം നല്‍കണമെന്നും ബല്‍ബീര്‍ പറഞ്ഞു. ഒരേ സമയം മൂന്നു സ്ഥലങ്ങളില്‍ ജോലി ചെയ്തും ടോയ്‌ലറ്റുകള്‍ വൃത്തിയാക്കിയുമാണ് ആദ്യകാലം ചിലവഴിച്ചിരുന്നതെന്നു ബല്‍ബിറിന്റെ മകള്‍ സബ്രീന പറഞ്ഞു. ഇത്രയും വലിയൊരു സംഖ്യ ലഭിച്ചതില്‍ ആഹ്ലാദം പങ്കുവയ്ക്കാന്‍ പിതാവിനൊപ്പം ചിനൊഹില്‍സിലെ സ്റ്റോറില്‍ എത്തിയിരുന്നു സബ്രീന.