പ്രകാശ് എം സ്വാമിക്ക് റോട്ടറി ഇന്റർനാഷണൽ അവാർഡ്

പി.പി ചെറിയാൻ

ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ് ഡോ. പ്രകാശ് എം.സ്വാമിയ്ക്കു റോട്ടറി ഇന്റർനാഷണൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്.
യൂണൈറ്റഡ് നാഷണൽസ് കറസ്‌പോണ്ടന്റും സീനിയർ ഇന്ത്യൻ അമേരിക്കൻ ജേർണലിസ്റ്റുമായ ഡോ.പ്രകാശിനു ലഭിച്ചതു റോട്ടറി ഇന്റർനാഷണലിന്റെ ഏറ്റവും ഉയർന്ന അവാർഡാണിത്.
ജൂൺ 11 നു ചെന്നൈയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. ന്യൂഡൽഹി പ്രസാർ ഭാരതി ചെയർമാൻ ഡോ.എ സൂര്യപ്രകാശാണ് അവാർഡ് ദാന ചടങ്ങിലെ മുഖ്യാതിഥി. ന്യൂയോർക്ക് മാഡിസൺ സ്‌ക്വയർ ഗാർഡൺ കമ്മിറ്റി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നൽകിയ ചരിത്ര പ്രസിദ്ധമായ സ്വീകരണം വിജയിക്കിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് ഡോ.പ്രകാശായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Dr-Prakash-M-Swamy.
ന്യൂയോർക്കിലെ യൂണൈറ്റഡ് നാഷണൽസ് കറസ്‌പോണ്ടന്റായിരുന്ന ഡോ.പ്രസാദ് ഒരു ദശാബ്ദക്കാലം ന്യൂയോർക്കിലെ എമ്മി അവാർഡ് പാനലിൽ ജഡ്ജായി പ്രവർത്തിച്ചിരുന്നു. മുപ്പത്തിയഞ്ച് വർഷം പത്രപ്രവർത്തന രംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ.പ്രകാശിനെ ഈ അവാർഡിനായി തിരഞ്ഞെടുക്കുവാൻ കഴിഞ്ഞതിയിൽ അഭിമാനിക്കുന്നു എന്നായിരുന്നു റോട്ടറി ക്ലബ് പ്രസിഡന്റ് രവിസുന്ദരം അഭിപ്രായപ്പെട്ടത്.

Top