പ്രമീള ജെയ്പാല്‍ യുഎസ് കോണ്‍ഗ്രസിലേയ്ക്കു സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: വാഷിങ്ടണ്‍ സ്റ്റേറ്റ് സെനറ്റില്‍ ഡമോക്രാറ്റിക് പ്രതിനിധിയായി ഇന്ത്യന്‍ വംശജ പ്രമീള ജയ്പാല്‍ യുഎസ് കോണ്‍ഗ്രസിലേയ്ക്കു മത്സരിക്കുന്നു.
1965 ല്‍ ചെന്നൈയില്‍ ജനിച്ച പ്രമീള ജയ്പാല്‍ പതിനാറാം വയസിലാണ് അമേരിക്കയില്‍ എത്തിയത്. ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ പഠനത്തിനു ശേഷം നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംസിഎ കരസ്ഥമാക്കി.
സ്ത്രീകളുടെയും കുടിയേറ്റക്കാരുടെയും മനുഷ്യാവകാശ സംരക്ഷണത്തിനു കഴിഞ്ഞ ഇരുപതു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന പ്രമീള അന്തര്‍ ദേശീയ തലത്തിലും ദേശീയ തലത്തിലും പ്രത്യേക ശ്രദ്ധആകര്‍ഷിച്ചിരുന്നു.
പ്രസിഡന്റ് ഒബാമയുടെ 2014 ഡ്രീം ആക്ടിന് അനുകൂലമായി ശക്തമായ പ്രചാരണം നടത്തിയ പ്രമീളയെ ചാംപ്യന്‍ ഓപ് ചേയ്ബു എന്ന വൈറ്റ് ഹൗസ് അംഗീകാരം കരസ്ഥമാക്കി. അധ്വാനിക്കുന്ന പുരുഷനും സ്ത്രീയ്ക്കും അവന്റെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുണമെന്നും പബ്ലിക്ക് എഡ്യുക്കേഷന്‍ ക്രിമിനല്‍ ജസ്റ്റിസ് റിഫോം എന്നിവ ശക്തിപ്പടുത്തണമെന്നു ബോധ്യപ്പെട്ടതിന്രെ അടിസ്ഥാനത്തിലാണ് യുഎസ് കോണ്‍ഗ്രസിേയ്ക്കു മത്സരിക്കാന്‍ തീരുമാനിച്ചതെന്നു പ്രമീള പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Top