റാക്ക: പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രവാസികളുടെ മുഖത്തേറ്റ കനത്ത അടിയാണെന്ന് നവോദയ കേന്ദ്ര കമ്മിറ്റി ട്രഷറര്‍ സുധീഷ് തൃപ്രയാര്‍ അഭിപ്രായപെട്ടു.
ദമ്മാം ടൌണ്‍ നവോദയ പോര്‍ട്ട് മേഖലയിലെ റാക്ക യുണിറ്റ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1997 ല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ രൂപം കൊടുത്ത പ്രവാസികാര്യ വകുപ്പിന്റെ ചുവടുപിടിച്ച് നവോദയാ ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകളുടെ നിരന്തര പ്രക്ഷോഭത്തെ തുടര്‍ന്നാണ് കഴിഞ്ഞ യു.പി . എ സര്‍ക്കാര്‍ കേന്ദ്ര പ്രവാസികാര്യ വകുപ്പ് രൂപികരിച്ചത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം യാത്ര പ്രശ്‌നം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രവാസികളോട് കാണിക്കുന്ന നിരന്തരമായ അവഗണ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രവാസി പ്രക്ഷോഭത്തിന് നേതൃത്വം നല്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
സി. പി. എം ന്റെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര പഠന കോണ്‍ഗ്രസിന്റെ അടിസ്ഥാനത്തില്‍ 2016 ലെ തെരഞ്ഞെടുപ്പ് പ്രവാസികള്‍ വളരെ ആവേശത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നവോദയ പോര്‍ട്ട് മേഖല പ്രസിഡണ്ട് ശ്രീകുമാര്‍ വള്ളിക്കുന്നം അദ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് മത്സര വിജയികള്‍ക്ക് ഏരിയ സെക്രട്ടറി മനേഷ് പുല്ലുവഴി,മേഖല സ്‌പോര്‍ട്‌സ് കണ്‍വീനര്‍ രാജീവ്. എന്‍. ആര്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. സുദര്‍ശനന്‍, ഷെരീഫ് തേക്കട, രതീഷ്പിള്ള,ബിജേഷ്മൂലിക്കര,അനില്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി അജയ് ഇല്ലിച്ചിറ സ്വാഗതവും വിബിന്‍ കെ വിമല്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി വിബിന്‍ കെ വിമല്‍ (കണ്‍വീനര്‍) ടോണി, അനില്‍കുമാര്‍ (ജോ: കണ്‍വീനര്‍) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.