സ്വന്തം ലേഖകൻ
പ്രവാസ മേഖലകളില്‍ പൊതുവായും ഗള്‍ഫ് നാടുകളില്‍ പ്രത്യേകമായും ഇന്ന് നില നില്‍ക്കുന്ന അരക്ഷിതാവസ്ഥ മറ്റേത് കാലത്തേക്കാളും രൂക്ഷമാണ്. എണ്ണ വിലയിടിവിന്‍റെ ഫലമായി ഉണ്ടായ സാമ്പത്തിക പ്രത്സന്ധിയുടെ ഭാഗമായി ഒരു തിരിച്ച് പോക്കിന്‍റെ ആശങ്കയിലാണ് ഗള്‍ഫ് മേഖലയില്‍ ജോലിചെയുന്ന പ്രവാസി സമൂഹം . പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങളില്‍ അവര്‍ക്ക് സഹായകരമാകുന്ന സമീപനങ്ങളാണ് ഭരണകൂടങ്ങളില്‍ നിന്ന് പ്രവാസി സമൂഹം ആഗ്രഹിക്കുന്നത്.
തിരിച്ചു പോകേണ്ടി വരുന്ന പ്രവാസികളുടെ പുനരധിവാസം അടിയതിര പ്രാധാന്യമുള്ള വിഷയമായി കണ്ട് വിവിധങ്ങളായ പദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ അധികാരികള്‍ തയ്യാറാകണം. ദമ്മാമില്‍ സമാപിച്ച നവോദയ സാംസ്കാരിക വേദിയുടെ ഏഴാമത് കേന്ദ്ര സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപെട്ടു.
കേരളത്തില്‍ അടികാരത്തിലേറിയ ഇടതുപക്ഷ ഭരണകൂടം ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപ്പാട് സ്വാഗതാര്‍ഹാമാണ്. പ്രവാസി വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതും പ്രവാസി വിഷയത്തില്‍ ധനമന്ത്രി നടത്തിയ പ്രസ്താവനയും പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
പ്രവസ മേഖലയില്‍ ഒരു മനസ്സോടെ ഇക്കാലമത്രയും കഴിഞ്ഞിരുന്ന സമൂഹത്തിലേക്ക് ജീതീയതയുടെ, തീവ്ര മതബോധത്തിന്‍റെ വിത്തുകള്‍ പാകി മുളപ്പിക്കാനുള്ള ശ്രമങ്ങള്‍ ഈ അടുത്തകാലത്തായി ഉണ്ടാകുന്നു. എന്നത് ആശങ്കയോടെ മാത്രമേ മതനിരപെക്ഷത ആഗ്രഹിക്കുന്ന പ്രവാസി പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കാണാനാകൂ
മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപെടുത്തുന്നതോടൊപ്പം. ഒരു തിരിച്ചു പോക്കിന്‍റെ വക്കില്‍ നില്‍ക്കുന്ന പ്രവാസികളുടെ പുനരധിവാസവും സാധ്യമാക്കുന്നതിനുള്ള പദ്ധതികളും പരിപാടികളും ഉയര്‍ത്തി കൊണ്ട് വരാന്‍ പ്രവസി സമൂഹവും, ഭരണകൂടങ്ങളും മുന്നോട്ട് വരണമെന്ന് സമ്മേളനം ആവശ്യപെട്ടു
കേളി റിയാദ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജിസാന്‍ ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍ രക്ഷാധികാരി ഡോ. മുബാറക് സാനി, തബൂക് മാസ് ജനറല്‍സെക്രട്ടറി ജോര്‍ജ്ജ് മാത്യു, പ്രദീപ് പൂത്തട്ട എം.ഡി.ജുബൈല്‍ മെഡിക്കല്‍ സെന്‍റെര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
ജനറല്‍സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സുധീഷ് തൃപ്രയാര്‍ വരവ് ചിലവും അവതരിപ്പിച്ചു. സിദ്ദിക്ക് കല്ലായി, ഹനീഫ മുവ്വറ്റുപുഴ, പവനന്‍ മൂലക്കല്‍, ഹന്നഫ തലശ്ശേരി എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു ജുബൈല്‍ കുടുംബവേദിയുടെ അവതരണ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ റഷീദ് പട്ടണത്ത് സ്വാഗതം ആശംസിച്ചു.
ആസാദ് തിരൂര്‍, ബഷീര്‍ വരോട്, എം.എം.നഈം, പ്രദീപ് കൊട്ടിയം ഇ.എം.കബീര്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. എണ്‍പത്തി മൂന്നു അംഗങ്ങളടങ്ങുന്ന കേന്ദ്രകമ്മറ്റിയും 29 അംഗ എക്സിക്ട്ടീവ് കമ്മറ്റിയും സമ്മേളനം തെരഞ്ഞെടുത്തു
എഴാം കേന്ദ്ര സമ്മേളനം
നവോദയ സാംസ്കാരിക വേദി , കിഴക്കന്‍ പ്രവിശ്യ ഭാരവാഹികള്‍
നവോദയ സാംസ്കാരിക വേദിയുടെ എഴാം കേന്ദ്ര സമ്മേളനം ദമാമില്‍ സമാപിച്ചു. വിവിധ മേഖലകളില്‍ നിന്നായി 259 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന പൊതു ചര്‍ച്ചയില്‍ പ്രതിനിധികള്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് ജോര്‍ജ്ജ് വര്‍ഗ്ഗീസ് മറുപടി നല്‍കി .സാംസ്കാരിക, രാഷ്ട്രീയ പ്രവാസ, സ്ത്രീപക്ഷ വിഷയങ്ങള്‍ ഉയര്‍ത്തിയ വിവിധ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു
പുതിയ ഭാരവാഹികളായി പവനന്‍ മൂലക്കീല്‍ (പ്രസിഡണ്ട്), പ്രഭാകരന്‍ കണ്ണൂര്‍ (ജനറല്‍സെക്രട്ടറി), സുധീഷ് തൃപ്രയാര്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ഹനീഫ മുവ്വാറ്റുപുഴ, പ്രസന്നന്‍ പന്തളം, റഹിം മടത്തറ, ബഷീര്‍ മേച്ചേരി (വൈസ് പ്രസിടെന്റുമാര്‍) സൈനുദ്ദീന്‍ കൊടുങ്ങല്ലൂര്‍, നിധീഷ് മുത്തമ്പലം, കൃഷ്ണകുമാര്‍, ലക്ഷ്മണന്‍ (ജോയിന്റ് സെക്രെട്ടറിമാര്‍) സനല്‍കുമാര്‍, മോഹനന്‍ വെള്ളിനേഴി (ജോ-ട്രഷറര്‍) എന്നിവരടങ്ങുന്ന 29 അംഗ എക്സിക്ട്ടീവിനെയും 83 പേരടങ്ങുന്ന കേന്ദ്രകമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു