
കേരളത്തില്‍ ഉണ്ടാകുന്ന വാഴക്കുലകളെ കടത്തി വെട്ടുന്ന തരത്തില്‍ വിളവെടുപ്പ് നടത്തിയിരിക്കുകയാണ് ഒരു ഇറ്റാലിയന്‍ മലയാളി. ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ ഏവൂര്‍ തമസമാക്കിയിരിക്കുന്ന ആലപ്പുഴ സ്വദേശി വിനീദ് ജേക്കബ് ആണ് ഈ കര്‍ഷകന്‍. വാഴയില്‍ നിന്ന് തന്നെ വിളഞ്ഞു പഴുത്ത നിലയിലാണ്. ഒരു പടല പഴത്തി ന് ഏഴ് കിലോ വരെ തൂക്കം ഉണ്ടെന്ന് വിനീദ് പറഞ്ഞു.നാട്ടില്‍ നിന്ന് ഏതാനും വര്‍ഷം മുന്‍പ് റോമില്‍ കൊണ്ടുവന്ന ഒരു പാടയം കോടന്‍ വാഴയില്‍ നിന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം കുലകള്‍ കിട്ടിയെങ്കിലും ഈ വര്‍ഷമാണ് 34 കിലോ ഭാരം വരുന്ന വലിയ കുല കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
വളരെ ചെറുപ്പം മുതലേ പ്രകൃതിയെയും കൃഷിയെയും സ്‌നേഹിക്കുന്ന വിനീദ്, റോമില്‍ കഴിഞ്ഞ 10 വര്‍ഷമായി തന്റെ ഫ്‌ലാറ്റിന്റെ പുറകിലെ പരിമിതമായ സൗകര്യത്തിലാണ് വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷികള്‍ വിജയകരമായി നടത്തുന്നത്.