പ്രവാസികള്‍ക്കായി അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപവത്ക്കരിക്കും

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ളഎന്‍.ആര്‍.ഐ കമ്മീഷന്‍ രൂപവത്ക്കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നവംബര്‍ 30 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതിനായുള്ള ബില്ല് അവവതരിപ്പിക്കും. കമ്മീഷന് വ്യാജ റിക്രൂട്ട്‌മെന്റ്, സ്വത്ത്, നിക്ഷേപ തര്‍ക്കങ്ങള്‍ എന്നിവയില്‍ ഇടപെടാന്‍ അവകാശമുണ്ടായിരിക്കും.

തിരുവനന്തപുരം ആസ്ഥാനമായുള്ള കമ്മീഷനില്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയായിരിക്കും അധ്യക്ഷന്‍. ഒരു റിട്ടയേര്‍ഡ് ഐ.എ.എസ് ഓഫീസര്‍, പ്രവാസി സമൂഹത്തില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍, കേരള സര്‍ക്കാരില്‍ നിന്നുള്ള ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഒരു പ്രതിനിധി എന്നിവരായിരിക്കും കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓരോ മൂന്നു മാസവും കമ്മീഷന്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള കമ്മീഷന് വ്യാജ റിക്രൂട്ട്‌മെന്റ്, സ്വത്ത്, നിക്ഷേപ തര്‍ക്കങ്ങള്‍ എന്നിവയില്‍ ഇടപെടാന്‍ അവകാശമുണ്ടായിരിക്കും.

പ്രവാസി സമൂഹത്തിന്റെ ദീര്‍ഘനാളായുള്ള ആവശ്യത്തെത്തുടര്‍ന്നാണ് കമ്മീഷന്‍ രൂപവത്ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക പ്രവാസി പോലീസ് സെല്‍ സംസ്ഥാനത്തുണ്ടെങ്കിലും പുതിയ കമ്മീഷന് അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ളതിനാല്‍ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പഞ്ചാബാണ് എന്‍.ആര്‍.ഐ കമ്മീഷനുള്ള മറ്റൊരു സംസ്ഥാനം.

Top