1.7 കോടി പ്രവാസികൾക്ക് വോട്ട് ചെയ്യാനാകുമോ ?പ്രവാസികളുടെ വോട്ടവകാശം: ഇ-ബാലറ്റിന് വിദേശകാര്യമന്ത്രാലയം അനുമതി നൽകി

പ്രവാസി വോട്ടവകാശം ഉറ്റുനോക്കുന്നവരാണ വിദേശങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാർ.206 രാജ്യങ്ങളിലായി ഏകദേശം 1.7 കോടി പ്രവാസികൾ ഉണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. പ്രവാസി ഇന്ത്യയ്ക്കാർക്ക് ഇ-ബാലറ്റ് ഏർപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. പദ്ധതി നടപ്പാക്കുന്നതിന് മുൻപ് പ്രവാസി സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്താൻ വിദേശകാര്യ മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ആവശ്യമായ ഭേഗതിവരുത്താൻ കേന്ദ്ര നിയമകാര്യ സെക്രട്ടറിയ്ക്ക് അയച്ച കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ നിയമന്ത്രാലയം ഉടൻ തീരുമാനമെടുക്കും. പ്രവാസി ഇന്ത്യക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിൽ ഇ-ബാലറ്റ് ഏർപ്പെടുത്തുന്നതിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും വിദേശകാര്യ മന്ത്രാലയവും വിശദമായ ചർച്ച നടത്തിയിരുന്നു,. കരട് രൂപരേഖ കമ്മീഷൻ കൈമാറുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ആദ്യ ഘട്ടത്തിൽ വോട്ട് ചെയ്യാൻ അവസരം ലഭിച്ചേക്കില്ല. പ്രവാസി സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ നിവേദനങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം മുന്നോട്ട് വച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചു.

കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തിന് അനുകൂല തീരുമാനം എടുത്തത്. ഇ-ബാലറ്റിന് 1961ലെ തെരഞ്ഞെടുപ്പ് ചട്ടത്തിൽ മാറ്റം വരുത്തിയാൽ മതിയെന്നാണ് കമ്മീഷന്റെ നിർദ്ദേശം. പാർലമെന്റിന്റെ അംഗീകാരം ആവശ്യമില്ല.

Top