പ്രവാസി മലയാളികൾ അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു കടന്നു വരണം എന്ന് പി റ്റി തോമസ്  എംഎൽഎ

ശ്രീകുമാർ ഉണ്ണിത്താൻ 
പ്രവാസി മലയാളികൾ അമേരിക്കയുടെ  മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു കടന്നു വരണം എന്ന് പി റ്റി തോമസ്  MLA.  പ്രവാസി മലയാളികളായ  വളരെ അധികം ആളുകൾ അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയമായി ബന്ധപെട്ട്  പ്രവർത്തിക്കുന്നവർ ഉണ്ട്, എന്നെങ്കിലും ഇതിലും കൂടുതൽ ആൾകാർ  അമേരിക്കയുടെ  രാഷ്ട്രീയത്തിലേക്കു കടന്നു വരുകയും രാഷ്ട്ര നിർമാണത്തിൽ പങ്കളികൾ ആവുകയും ചെയ്യണം . ചേരയെ  തിന്നുന്ന നാട്ടിൽ ചെന്നാൽ നമ്മൾ അതിന്റെ  നടുത്തുണ്ടം തന്നെ കഴിക്കാൻ തയാറാവണം.അതിൽ നമ്മുടെ  വിശ്വാസങ്ങൾ  ആണ് ഏതു പക്ഷത്തു നിൽക്കുക എന്നത്.
ഇന്ത്യയിൽ  ജാതി മത സഘംടനകളുടെ ഒരു അതിപ്രസരം ആണ് കാണാൻ കാഴിയുന്നതു.  മത സഘംടനകളുടെ
ഇഷ്‌ടത്തിനു അനുസരിച്ചു അവർ ജനങ്ങളെ വരുതിയിൽ നിർത്താൻ ശ്രമിക്കുന്നു. ഇതിൽ നിന്നുള്ള  ഒരു മാറ്റം  അനിവാര്യം ആണെന്നും  അദ്ദേഹം അഭിപ്രായപ്പെടു.പ്രവാസി മലയാളികൾ  കേരളത്തിന്റെ  വികസനത്തിന് വേണ്ടി  പരമാവധി മുതൽ മുടക്കാൻ തയാറാവണം. കേരളത്തിന്റെ  വികസനത്തിനു  പ്രവാസികൾ നൽകുന്ന സഹായത്തിനും  സഹകരണത്തിനും പ്രശംസിക്കുകയും ചെയ്തു.  MLA യോടൊപ്പം   മുൻ മന്ത്രി കെ സി ജോസഫിന്റെ  സഹോദരൻ കെ സി ബേബി , വർഗിസ് പുതുകുളങ്ങര  എന്നിവരും പങ്ക്ടുത്തു.   .
 ന്യൂറോഷലിലുള്ള ഷേർളിസ് ഇന്ത്യൻ റെസ്റ്റോറെന്റിൽ വെച്ച് ഐ.എന്‍.ഒ.സി ന്യൂ യോർക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോയി ഇട്ടന്റെ അധ്യഷതയിൽ  കുടിയ യോഗത്തിൽ ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്  ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ ,എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌,വെസ്റ്റ് ചെസ്റ്റർ  മലയാളി അസോസിയേഷൻ   പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താൻ  , സെക്രട്ടറി ടെറൻസൺ തോമസ് , ജോ. സെക്രട്ടടറി: ആന്റോ വർക്കി, ജോൺ  മാത്യു (ബോബി) ,  ഡോ. ഫിലിപ്പ് ജോര്‍ജ്, കെ ജി  ജനാർദ്ധനൻ , ഷവലിയർ ജോർജ് ഇട്ടൻ  പാടിയെത്തു ,സുരേന്ദ്രന്‍ നായർ  , ഷാജി ആലപ്പാട്ട്‌, ഇട്ടൂപ്പ് ദേവസി ,നിരീഷ് ഉമ്മൻ  തുട ങ്ങി നിരവധി ആളുകൾ   പങ്കെടുത്തു.
ടേസ്റ്റ് ഓഫ്  കൊച്ചിനിൽ വെച്ച്  ഐ.എന്‍.ഒ.സി നാഷണൽ വൈസ് ചെയർമാൻ  കളത്തിൽ വർഗിസ്,  പി റ്റി തോമസ്  MLA യുമായി  കൂടിക്കാഴ്ച  നടത്തുകയും എല്ലാ  കോണ്‍ഗ്രസ്‌ അനുഭാവികളും  ഒത്തുരുമിച്ചു പ്രവർത്തികെണ്ടതു  അനിവാര്യമാണെന്നും  , എല്ലാ കോണ്‍ഗ്രസ്‌ അനുഭാവികളുടെയും  ഒരു കുടക്കി ഴിൽ കൊണ്ടുവരാനും,അവർക്ക് ഒത്തുഒരുമിച്ചു  പ്രവർത്തിക്കാനും  കഴിയണം എന്നും അഭിപ്രായപ്പെട്ട്.
Top