ദുബായ്: നോര്‍ക്ക അംഗത്വം, ക്ഷേമ നിധി അപേക്ഷ എന്നിവ ഓണ്‍ലൈനാക്കുമെന്ന് പ്രവാസി കാര്യ നിയമസഭാസമിതി അംഗം ടി സി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ. മുഖ്യമന്ത്രി പങ്കെടുത്ത് മൂന്ന് തവണ പ്രവാസികാര്യ സഭാ സമിതി ചേര്‍ന്നിട്ടുണ്ട്.
അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഈ യോഗങ്ങളില്‍ തീരുമാനമുണ്ടായിട്ടുണ്ടെന്ന് ടൈസണ്‍ മാസ്റ്റര്‍ പറഞ്ഞു. പ്രവാസി പെന്‍ഷന്‍ തുക ആയിരത്തില്‍ നിന്ന് 5000 രൂപയാക്കുക, പ്രവാസികള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളുടെ സുഗമമായ പരിഹാരം ലക്ഷ്യമിട്ട് പ്രവാസി സംഘടനകളുടെ നോമിനിയെ ഔദ്യോഗികമായി ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളില്‍ അനുഭാവപൂര്‍ണ്ണമായ തീര്‍പ്പിലെത്താന്‍ ധാരണയായിട്ടുണ്ട്. പ്രവാസിക്ഷേമ ബോര്‍ഡിന്റെ പുന്‍സംഘടന അടുത്ത മാസം പൂര്‍ത്തിയാകുന്നതോടെ ഈ കാര്യങ്ങളില്‍ തീരുമാനമുണ്ടായേക്കും.
പ്രവാസികള്‍, പ്രവാസി സംഘടനകള്‍ എന്നിവയുടെ പരാതികള്‍ പരിഹരിക്കുക ലക്ഷ്യമിട്ട് പ്രവാസികാര്യ നിയമസഭാസമിതിയുടെ സിറ്റിംഗ് നവംബര്‍ 22ന് കോഴിക്കോട് കളക്രേ്ടറ്റില്‍ തുടക്കമാകും. തുടര്‍ന്ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രവാസികളുടെ പരാതികള്‍ കേട്ട് ഉചിതമായ നടപടിക സ്വീകരിക്കും.
അതേസമയം നോര്‍ക്കയുടെ പ്രവാസിക്ഷേമനിധിയില്‍ അംഗങ്ങളായി, കാലാവധി പൂര്‍ത്തിയാക്കിയ പ്രവാസികള്‍ക്ക് പ്രതിമാസം നല്‍കുന്ന പെന്‍ഷന്‍ തുക 5000 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ റവന്യൂമന്ത്രിയും, കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയും, സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കെ. ഇ. ഇസ്മായില്‍ ആവശ്യപ്പെട്ടു.
നവയുഗം സാംസ്‌കാരികവേദി ദമ്മാം കുദരിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി നടപ്പിലാക്കി വരുന്ന നോര്‍ക്ക പ്രവാസി ക്ഷേമനിധി പദ്ധതികളെക്കുറിച്ചുള്ള പഠനക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം.
സൗദിവല്‍ക്കരണം മൂലം ജോലി നഷ്ടപ്പെട്ട് തിരികെ നാട്ടില്‍ വരേണ്ടി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിന്റെ കാര്യത്തില്‍ ബാങ്കുകളുടെ സഹായത്തോടെ പദ്ധതികള്‍ രൂപീകരിയ്ക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിയ്ക്കുകയാണ്. ആ പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചേ മതിയാവൂ. പ്രവാസി പെന്‍ഷനായി ഇപ്പോള്‍ കൊടുക്കുന്ന 1000 രൂപ വളരെ തുച്ഛമായ തുകയാണ്. അത് 5000 രൂപയായി വര്‍ദ്ധിപ്പിയ്ക്കണം.
ദമ്മാം കുദരിയ ഈസ്റ്റില്‍ ഗസ്‌വിന്‍ വര്‍ക് ഷോപ്പില്‍ വെച്ച് യൂണിറ്റ് പ്രസിഡന്റ് അഷറഫ് തലശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച പഠനക്ലാസ്സില്‍, നവയുഗം കേന്ദ്രകമ്മിറ്റി നോര്‍ക്ക കണ്‍വീനര്‍ ദാസന്‍ രാഘവന്‍, നോര്‍ക്ക പ്രവാസിക്ഷേമപദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കെ.ആര്‍.അജിത്ത്, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, കേന്ദ്രനേതാക്കളായ ലീന ഉണ്ണികൃഷ്ണന്‍, അരുണ്‍ നൂറനാട്, ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ ചാത്തന്നൂര്‍, എന്നിവര്‍ സംസാരിച്ചു.
കുദരിയ ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി ബിജു നല്ലില സ്വാഗതവും, യൂണിറ്റ് സഹഭാരവാഹി വിനീഷ് മിഡില്‍ ഈസ്റ്റ് നന്ദിയും പറഞ്ഞു. കെ.ഇ.ഇസ്മായിലിന് യൂണിറ്റ് നേതാവ് രാജന്‍, കുദരിയ ഈസ്റ്റ് യൂണിറ്റിന്റെ ഉപഹാരം കൈമാറി. നോര്‍ക്ക പദ്ധതികളില്‍ ചേര്‍ന്നവരുടെ അപേക്ഷ ഫോറം യൂണിറ്റ് സഹഭാരവാഹി ബാബുക്കുട്ടന്‍ ഏറ്റുവാങ്ങി. നോര്‍ക്ക ഐ.ഡി കാര്‍ഡ് വിതരണം നജീബ് പുലിക്കോടി നിര്‍വ്വഹിച്ചു.
പരിപാടിയ്ക്ക് നവയുഗം നേതാക്കളായ സാജന്‍ കണിയാപുരം, ഷാന്‍ പേഴുമൂട്, ഉണ്ണികൃഷ്ണന്‍, ഗോപകുമാര്‍, റിജേഷ് കണ്ണൂര്‍, ലൈസന്‍, ഹരി, അനീഷ് കുമാര്‍, ആര്‍ദ്ര ഉണ്ണികൃഷ്ണന്‍, എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്നും നവയുഗം കുദരിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി ഏര്‍പ്പെടുത്തുന്ന നോര്‍ക്ക സേവനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 0563222930, 0545614395 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായ ബിജു നല്ലില, അഷറഫ് തലശ്ശേരി, ബാബു കുട്ടന്‍ എന്നിവര്‍ അറിയിച്ചു.