പ്രവാസത്തിലും കാര്യമായ സമ്പാദ്യമില്ലേ?..പ്രവാസികളേ സമ്പാദിച്ച് മുന്നേറാന്‍ നിങ്ങള്‍ക്കിതാ കിടിലന്‍ വഴികള്‍

നാടും വീടും വീട്ടുകാരെയും വിട്ട് പ്രവാസത്തിലേക്ക് ഓരോ മലയാളിയും ചേക്കേറുന്നത്, മാന്യമായി ജീവിക്കാനുള്ള പണമുണ്ടാക്കാന്‍ തന്നെയാണ്. പ്രവാസലോകത്ത് പലര്‍ക്കും ലഭിക്കുന്ന ശമ്പളം പക്ഷെ, നമ്മുടെ ആവശ്യത്തിനോ പ്രതീക്ഷയ്‌ക്കോ ഒത്തതുമായിരിക്കില്ല. ബെയ്റ്റ് ഡോട്ട് കോമിന്റെ കണക്കനുസരിച്ച്, ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നാല് ശതമാനം ആളുകള്‍ക്ക് മാത്രമാണ് തങ്ങളുടെ ശമ്പളത്തില്‍ തൃപ്തിയുള്ളവര്‍. ആവശ്യങ്ങള്‍ ആയിരക്കണക്കിനുണ്ടാകുമ്പോളും, അതിനേക്കാള്‍ പ്രാധാന്യത്തോടെ പണം സ്വരൂപിച്ച് പ്രവാസമണ്ണില്‍ വളര്‍ന്ന മലയാളികളും നിരവധി. സാധാരണ പ്രവാസിയുടെ സമ്പാദ്യം അവനവന്റെ അസുഖവും വീട്ടുകാരുടെ സുഖവുമാണെന്ന പറച്ചില്‍, മാറ്റിപ്പറയിക്കാന്‍ ഈ ശ്രമങ്ങള്‍ക്ക് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നു.

പ്രവാസമണ്ണില്‍, ഗള്‍ഫില്‍ എങ്ങനെ ജീവിതവിജയവും സമ്പാദ്യവുമൊരുക്കാമെന്നാണ് ബെയ്റ്റ് ഡോട്ട് കോം വിവരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിന്റെയും, കണക്കുകളുടെയും അടിസ്ഥാനത്തിലത് നേടാനാകുമെന്നും അവര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1. വ്യക്തിപരമായ ബജറ്റ് തയ്യാറാക്കുക

personal-budgeting
ബജറ്റെന്ന് കേട്ടാല്‍ പേടിക്കേണ്ടതില്ല. ഇത് തയ്യാറാക്കാന്‍ അക്കൗണ്ടിംഗ് ബിരുദമൊന്നും ആവശ്യവുമില്ലെന്നാണ് ബെയ്റ്റ് പറയുന്നത്. മൈക്രോസോഫ്റ്റ് എക്‌സല്‍ ഉപയോഗിച്ചോ, ഗൂഗിള്‍ ഷീറ്റിലോ, ഇതൊന്നുമില്ലെങ്കില്‍ വരാനുള്ള ചിലവുകള്‍ പേപ്പറിലെഴുതുകയെങ്കിലും ചെയ്യണം. പ്രതീക്ഷിക്കുന്ന ചിലവുകള്‍ പരമാവധി കൃത്യമാകാനും, ഓരോ ഇനങ്ങളും പ്രത്യേകം രേഖപ്പെടുത്താനും ശ്രദ്ധിക്കണം. ചെറിയ ബജറ്റാണെങ്കില്‍ ഓരോ ദിര്‍ഹവും കൃത്യമാകാന്‍ ശ്രമിക്കണം. ഓരോ മാസവും ഇത്തരത്തില്‍ ബജറ്റുണ്ടായാല്‍, വര്‍ഷാവസാനം ഓരോ മാസത്തേയും ചിലവ് കൃത്യമായി മനസിലാക്കാനാകും. ഇത്ര രൂപയേ ചിവലവാക്കൂ എന്ന് മുന്‍പേ തീരുമാനിച്ചാല്‍, നമുക്ക് ഈ നേട്ടം മെല്ലെയെങ്കിലും നേടാനാകുമെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്.

budget-allocation

2. എങ്ങനെ ലിസ്റ്റുണ്ടാക്കാം.

ബഡ്ജറ്റില്‍ ആദ്യം ചിലവിനുള്ള ഇനങ്ങളുണ്ടാക്കണം. അത്യാവശ്യ കാര്യങ്ങളായ വാടക, ഗതാഗതം, വൈദ്യുതി-ജലം തുടങ്ങിയവയെ ആദ്യം പരിഗണിക്കണം. ഒഴിവാക്കാന്‍ കഴിയാത്ത ഇത്തരം ചിലവുകള്‍ക്കായി ആദ്യം പണം നീക്കിവെക്കണം. വരുന്നിടത്ത് വെച്ച് കാണാമെന്ന രീതി ഈ കാര്യങ്ങളില്‍ പിന്തുടരാന്‍ പാടില്ല. ശമ്പളം ലഭിച്ചാലാദ്യം, ഈ കാര്യങ്ങള്‍ക്കായി പണം നീക്കിവെക്കണം. ഈ പണം നീക്കിവെച്ചതിന് ശേഷം മാത്രം, മറ്റ് കാര്യങ്ങള്‍ക്കായി പണം ചിലവാക്കുന്നുവെന്ന് ഉറപ്പ് വരുത്തണം.

shopping
3. നിയന്ത്രിക്കാനാകുന്ന ചിലവുകള്‍ക്ക് പണം നീക്കിവെക്കല്‍
ഭക്ഷണം, ഇന്റര്‍നെറ്റ്, വസ്ത്രത്തിനായുള്ള ചിലവ് ഇവയ്ക്ക് വേണ്ടിയുള്ള ചിലവുകള്‍ നമുക്ക് നിയന്ത്രിക്കാനാകും. ഇവ ഓരോ മാസത്തിലും മാറിമാറിക്കൊണ്ടിരിക്കും. പൊതുവേ പ്രവാസലോകത്ത് ആകെയുള്ള വരുമാനത്തിന്റെ 40 ശതമാനത്തിലധികം ശമ്പളം ചിലവാക്കപ്പെടുന്നത്, ഈ കാര്യങ്ങള്‍ക്കാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശമ്പളത്തിന്റെ അളവുകള്‍, നമ്മുടെ ഭക്ഷണരീതിയെയും യാത്രകളുടെ എണ്ണത്തെയും വസ്ത്രം വാങ്ങുന്നതിനെയുമെല്ലാം സ്വാധീനിക്കുമെന്നുറപ്പ്. ബജറ്റില്‍ ഒരു പരിധിവെക്കണം ഈ ചിലവുകള്‍ക്ക്. സ്പ്രഡ്ഷീറ്റിലെ ശതമാനം എന്ന സംവിധാനമുപയോഗിച്ച് ദിവസത്തിലൊന്നെങ്കിലും ഈ ചിലവുകള്‍ പരിശോധിക്കണം.uae-dirham

4. എത്ര ബാക്കിവെക്കണമെന്ന്
തീരുമാനിക്കണം
prepared-un-preparedവരുമാനത്തിന്റെ ഇത്ര ശതമാനം സമ്പാദിക്കണമെന്ന് നമ്മള്‍ ആദ്യം നിശ്ചയിക്കണം. 10 ശതമാനം മുതല്‍ 15 ശതമാനം വരെ സമ്പാദിക്കാന്‍ തീരുമാനിക്കുകയാകും പ്രായോഗികമായ കാര്യം. ശമ്പളം കിട്ടി, ചിലവാക്കുന്നതിന് മുന്‍പ് ഇത് നിശ്ചയിക്കണം. ഭൂരിപക്ഷം പേരും മാസാവസാനം ഒന്നും സമ്പാദിക്കാനായില്ലല്ലോ എന്ന് നിരാശ തോന്നുവരാണെന്നും ബെയ്റ്റ് പറയുന്നു. എല്ലാം ചിലവാക്കിയിട്ട് ബാക്കിയുള്ളത് സമ്പാദ്യമാക്കാം എന്ന് കരുതിയാല്‍ കാലിക്കീശയാകും ബാക്കിയാകുക. അതിനാല്‍ സമ്പാദിക്കാനുള്ള തുക ആദ്യമേ നിശ്ചയിച്ച് മാറ്റിവെക്കണം.salary-hike

5 .അത്യാവശ്യങ്ങള്‍ക്ക് ഒരു തുക മാറ്റി വെക്കണം

ഏത് നിമിഷവും നമുക്ക് ഒരു അത്യാവശ്യമുണ്ടാകാം. അത് അസുഖങ്ങളാകാം, അപകടമാകാം, ജോലി നഷ്ടമാകലാകാം അങ്ങനെ നീളുന്നു. സമ്പാദ്യത്തെ ഒരിക്കലും അടിയന്തിരഘട്ടത്തിലുപയോഗിക്കാനുള്ള പണമായി കാണരുത്. അടിയന്തിരഘട്ടത്തിനായുള്ള പണത്തെ, സമ്പാദ്യത്തില്‍ നിന്ന് വേറെയായി കാണുക.

6. ശമ്പളം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍

empty-purse
രാജ്യത്തെ ജീവിതച്ചിലവിന് അനുസരിച്ചല്ല ശമ്പളമെങ്കില്‍, സമ്പാദ്യത്തെ ഇത് ബാധിക്കും. നിങ്ങളുടെ കഴിവിനും അനുഭവസമ്പത്തിനും അനുസരിച്ചല്ല ശമ്പളമെങ്കില്‍, ശമ്പള വര്‍ധനവിനായി ആവശ്യപ്പെടാന്‍ മടിക്കരുത്. ശമ്പളം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നതിന് മുന്‍പ്, സമാനമായ ജോലിക്ക് മറ്റ് സ്ഥാപനങ്ങളില്‍ എത്രയാണ് ശമ്പളമെന്നുള്‍പ്പെടെ പഠിക്കണം. ഇങ്ങനെ ചെയ്താല്‍ എത്ര ശമ്പളം അധികം ചോദിക്കണമെന്നും നിങ്ങള്‍ക്ക് ഒരു ധാരണ ലഭിക്കും.

 

വളരെയേറെ ബുദ്ധിമുട്ട് നിറഞ്ഞ മാര്‍ഗങ്ങള്‍ തന്നെയാണത്. എങ്കിലും ഇങ്ങനെ ചെയ്താല്‍, കൃത്യമായ ആസൂത്രണവും നിയന്ത്രണവുമുണ്ടെങ്കില്‍ കുറച്ചുകൂടി സമ്പാദിക്കാമെന്നാണ് ബെയ്റ്റ് ഡോട്ട് കോമിന്റെ പഠനം നിര്‍ദേശിക്കുന്നത്

Top