പ്രവാസികൾക്ക് കോവിഡ് വാക്‌സിനേഷനിൽ മുൻഗണന – മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ

കോട്ടയം: പ്രവാസികൾക്ക് കോവിഡ് വാക്‌സിനേഷനിൽ മുൻഗണന നൽകണ മെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമും, പ്രവാസി ലീഗൽ സെൽ
ഗ്ലോബൽ വക്താവും കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ് എന്നിവർ ചേർന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു, എങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം ലീഗൽ സെല്ലിനായി കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിപ്പിച്ചത്.

ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ജോലിക്കോ , പഠന ആവശ്യങ്ങൾക്കോ ആയി വിദേശത്തേക്ക് പോകുന്നവർക്ക് വാക്‌സിനേഷൻ നിർബന്ധമാണെങ്കിൽ അത് നൽകാനുള്ള സംവിധാനമുണ്ടാക്കുമെന്നും , വിദേശത്ത് പോകുന്നവർക്ക് കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ ആവശ്യമാണെങ്കിൽ അതിന് പ്രത്യേകം അപേക്ഷ നൽകിയാൽ, പാസ്‌പോർട്ട് നമ്പർ കൂടി ഉൾപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകുമെന്നും ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനത്ത സ്വാഗതം ചെയ്യുന്നതായും, പ്രവാസികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ വാക്‌സിൻ സ്വീകരിച്ച് വിദേശത്തേക്ക് വേഗത്തിൽ മടങ്ങുന്നതിന് സാഹചര്യമുണ്ടാകുമെന്നും പ്രത്യാശിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു.

Top