ഡബ്ലിന്‍: ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ നിയമവിരുദ്ധമായ ഗര്‍ഭഛിദ്രമരുന്നുകള്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പില്‍. വരുന്ന രണ്ട് ദിവസങ്ങളില്‍ രാജ്യവ്യാപകമായി മരുന്ന് വിതരണം ഉണ്ടാകും. ഗര്‍ഭഛിത്രത്തിന് തടസമായി നില്‍ക്കുന്ന എട്ടാം ഭരണഘടനാഭേദഗതി എടുത്തകളയണമെന്ന ക്യാംപെയിനിന്റെ ഭാഗമായിട്ടാണിത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ റോസ എന്ന ക്യാംപെയിന്‍ ഗ്രൂപ്പാണ് മുന്നിലുള്ളത്. ഇന്ന് രാവിലെ ഡബ്ലില്‍ നിന്ന്ക്യാംപെയന്‍ ബസ് പുറപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഗര്‍ഭഛിദ്രഗുളികയാണ് വിതരണം ചെയ്യുക.
ഗാല്‍വേയിലാണ് ബസ് നിര്‍ത്തുക. തുടര്‍ന്ന് ഇവിടെ നിന്ന് പരിപാടിയുടെ തുടക്കമെന്ന നിലയില്‍ റാലി ആരംഭിക്കും. സ്പാനിഷ് ആര്‍ക്കില്‍ നിന്ന് ആരംഭിച്ച് ലിമെറിക്കിലേക്കായിരിക്കും ഇത്. ഒ കോണെല്‍സ്ട്രീറ്റില്‍ പ്രകടനവും നടക്കും. നാളെ രാവിലെ കോര്‍ക്കിലേക്ക് തിരിക്കും. വിന്‍ത്രോപ് സ്ട്രീറ്റില്‍ തുടര്‍ന്ന് പ്രകടനം നടത്തും. വൈകീട്ട് ഡബ്ലിനില്‍ പരിപാടിക്ക് അന്ത്യം കുറിച്ച് കൊണ്ട് റാലിയ്ക്കായി തുടര്‍ന്ന് തിരിച്ച് വരും. താത്പര്യമില്ലാതെ ഗര്‍ഭം ധരിച്ച സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്ര ഗുളിക ലഭിക്കുന്നതിന് സൗകര്യമൊരുക്കുകയാണെന്ന് ക്യാംപെയിന്‍ ഗ്രൂപ്പ് പറയുന്നു. എന്നാല്‍ ഗുളിക വെറുതെ ചെന്ന് വാങ്ങാനാവില്ല. സ്‌കൈപിലൂടെ ഡോക്ടറെകണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രമേ നല്‍കൂ. ഡച്ച് പ്രോചോയ്‌സ് ഗ്രൂപ്പ് വുമെണ്‍ ഓണ്‍ വെബ് ആണ് ഡോക്ടര്‍മാരുടെ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഗര്‍ഭഛിദ്ര മരുന്ന നിയന്ത്രിക്കപ്പെടുകയോ നിയമ വിരുദ്ധമാക്കുകയോ ചെയ്തിട്ടുള്ള സ്ഥലത്ത് ഇവ എത്തിക്കുന്ന ഗ്രൂപ്പാണിത്.
നിയമത്തിലെ തടസം മൂലം പ്രശ്‌നം അനുഭവിക്കുന്ന സ്ത്രീകളിലേക്ക് ഇറങ്ങുകയാണ് ചെയ്യുന്നതെന്ന് ക്യാംപെയിന്‍ നടത്തുന്നവര്‍ അവകാശപ്പെടുന്നു. നിരവധി പേര്‍ക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് വിദേശത്തേക്ക് പോകാന്‍കഴിയാത്ത സാഹചര്യം ഉണ്ടെന്ന് റോസയില്‍ പ്രവര്‍ത്തിക്കുന്ന റിതാ ഹരോള്‍ഡ് വ്യക്തമാക്കുന്നു.
1971ലെ കോണ്‍ട്രാസെപ്റ്റീവ് ട്രെയിന്‍ എന്ന ആശയം ഉടലെടുത്തിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ നീക്കം. ഐറിഷ് വുമണ്‍സ് ലിബറേഷന്‍ മൂവ്‌മെന്റ് വടക്കന്‍ അയര്‍ലന്‍ഡിലേക്ക് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വാങ്ങുന്നതിനായി യാത്ര ചെയ്യുകയായിരുന്നു. അന്ന് അയര്‍ലന്‍ഡില്‍ ഇവ നിയമ വിരുദ്ധമായിരുന്നു. കഴിഞ്ഞ വര്‍ഷം റോസ ബെല്‍ഫാസ്റ്റില്‍ പോയി ഗര്‍ഭഛിദ്ര ഗുളികകള്‍ വാങ്ങി വന്നിരുന്നു. കോനോലി സ്റ്റേഷന് പുറത്ത് വെച്ച് കോപിങറും മറ്റ് പ്രവര്‍ത്തകരും ഇത് കഴിക്കുകയും ചെയ്തു.