നിയമ വിരുദ്ധ ഗർഭഛിദ്രം നടത്തുന്ന സ്ത്രീകൾക്കു ശിക്ഷ നൽകണം: ട്രമ്പ്

സ്വന്തം ലേഖകൻ

മിൽവാക്കി: നിയമവിരുദ്ധമായി ഗർഭഛിദ്രം നടത്തുന്ന സ്ത്രീകൾക്കു ശിക്ഷ നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നു റിപബ്ലിക്കൻ പാർട്ടി പ്രസിഡന്റും സ്ഥാനാർഥിയായി മത്സര രംഗത്തുള്ള ഡൊണാൾഡ് ട്രമ്പ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

trump1
മിൽവാക്കി ടൗൺ ഹാളിൽ ബുധനാഴ്ച എംഎസ്എൻബിസി ക്രിസ് മാത്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് ട്രമ്പ് പരസ്യമായി ഗർഭഛിദ്രത്തിനെതിരെ രംഗത്ത് എത്തിയത്. ഗർഭഛിദ്രം പൂർണമായും തടയുന്നതിനെ കുറിച്ചു അഭിപ്രായമാരാഞ്ഞപ്പോൾ നിയമവിരുദ്ധ സ്ഥാപനങ്ങളിൽ ഗർഭഛിദ്രം പൂർണമായും തടയപ്പെടേണ്ടതാണെന്നു ട്രമ്പ് മറുപടി നൽകി.
1999 ൽ ട്രമ്പുമായി നടത്തിയ അഭിമുഖത്തിൽ ഞാൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഗർഭഛിദ്രം നിരോധിക്കുകയില്ല എന്ന പ്രസ്താവന ചൂണ്ടിക്കാട്ടി ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവർ ട്രമ്പിനെതിരെ രംഗത്തെത്തി. ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിക്കുന്ന ഹില്ലരി ട്രമ്പിന്റെ നിലപാടിനെ ഭയാനകം എന്നാണ് വിശേഷിപ്പിച്ചത്. ഗർഭഛിദ്രം എപ്പോൾ എങ്ങിനെ നടത്തണം എന്ന വിഷയത്തെക്കുറിച്ചു ചർച്ചകൾ സജീവമായി നിലനിൽക്കെ ട്രമ്പിന്റെ നിലപാട് റിപബ്ലിക്കൻ പാർട്ടിയിലെ യാഥാസ്ഥിതിതിക വോട്ടർമാരെ കൂടുതൽ സ്വാധീനിക്കും. ഗർഭാശയത്തിൽ വളരുന്ന ജീവന്റെ തുടിപ്പ് നിയമവിരുദ്ധമായി ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുന്ന ഡോക്ടർമാരാണ് സ്ത്രീകളെക്കാൾ കുറ്റക്കാരാണെന്നു റൊണാൾഡ് റീഗന്റെ അഭിപ്രായത്തോടു പൂർണമായും യോജിക്കുന്നുവെന്നും ട്രമ്പ് ചൂണ്ടിക്കാട്ടി.

Top