പി.പി ചെറിയാൻ
ന്യൂയോർക്ക്: 1999 മുതൽ തുടർച്ചയായി സെനറ്റിലേയ്ക്കു മത്സരിച്ചു വിജയിക്കുന്ന റിപബ്ലിക്കൻ സ്ഥാനാർഥി ജോൺ ബോണക്കിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനു പ്രതിജ്ഞാ ബന്ധയായി പ്രമീള മാലിക് മത്സര രംഗത്തേയ്ക്ക്. നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിൽ ജോണിനെ എതിർക്കുന്ന ഏക ഡമോക്രാറ്റിക് സ്താനാർഥിയായിരിക്കും പ്രമീള. 2010 നു ശേഷം അദ്യമായാണ് ജോണിനു ഒരു എതിരാളി രംഗത്ത് എത്തുന്നത്.
ഓറഞ്ച് കൗണ്ടി സിറ്റിസൺ ഗ്രൂപ്പിന്റെ നേതാവായ പ്രമീള മാലിക് ഇന്ത്യയിലാണ് ജനിച്ചത്. പബ്ലിക്ക് സ്‌കൂൾ സയൻസ് അധ്യാപികയായ മാതാവിന്റെയും സ്‌കാർ്ടൻ യൂണിവഴ്‌സിറ്റി ഫിസിക്‌സ് പ്രഫസറായ പിതാവിന്റെയും മകളാണ് പ്രമീള.
കമ്മ്യൂണിറ്റി റൈറ്റിനു വേണ്ടി ശബ്ദമുയർത്തിയ പ്രമീള ന്യൂയോർക്കിലെ 42-ാമത് ഡി ബ്രിക്റ്റിൽ നിന്നാണ് സെനറ്റിലേയ്ക്കു മത്സരിക്കുന്നത്. ന്യൂയോർക്ക് പൊതുരംഗത്ത് സജീവ സാന്നിധ്യമായിരിക്കുന്ന പ്രമീള ഇത്തവണ റിപബ്ലിക്കൻ പാർട്ടിയുടെ കുത്തക തകർത്ത് സെനറ്റിലേയ്‌ക്കെത്തുമോ എന്ന് അറിയണമെങ്കിൽ നവംബർ വരെ കാത്തിരിക്കണം. ഇന്ത്യൻ സമൂഹത്തിനു നിർണായക സ്വാധീനമുള്ള പ്രദേശത്ത് ഇവരുടെ വിജയം ഉറപ്പിക്കുവാൻ എല്ലാവരും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.