ലോക പത്രസ്വാതന്ത്ര ദിനത്തിൽ നിളാ ബാനർജിയ്ക്കു ഒബാമയുടെ അംഗീകാരം

പി.പി ചെറിയാൻ

വാഷിങ്ടൺ ഡിസി: ലോക പത്ര സ്വാതന്ത്ര ദിനത്തിൽ ഇന്ത്യൻ വംശജയും ക്ലൈമറ്റ് ന്യൂസ് റൈറ്ററുമായ നീളാ ബാനർജിയെ എഡ്ഗർ എ പൊ അവാർഡ് നൽകി അമേരിക്കൻ ഒബാമ ആദരിച്ചു.
മെയ് രണ്ടിനു വൈറ്റ് ഹൗസിൽ പത്രപ്രവർത്തകർക്കായി ഒരുക്കിയ വാർഷിക വിരുന്നിൽ വച്ചാണ് ഒബാമയുടെ മിഷേൽ ഒബാമയുടെ ചേർന്നു വൈറ്റ് ഹൗസ് കറസ്‌പോണ്ടൻസ് അസോസിയേഷന്‌റെ വാർഷിക അവാർഡ് ബാനർജിയ്ക്കു സമ്മാനിച്ചത്.
വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാനർജി, ഇൻസൈഡ് ക്ലൈമറ്റ് ന്യൂസിൽ ചേരുന്നതിനു മുൻപ് ലോസ് ആഞ്ചൽസ് ടൈസ് വാഷിങ്ടൺ ബ്യൂറോയിൽ എനർജി ആൻഡ് എൻവൈൺമെന്റൽ റിപ്പോർട്ടറായിരുന്നു. യെൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദമെടുത്ത ബാനർജി വാൾ സ്ട്രീറ്റ് ജേർണൽ മോസ്‌കോ കറസ്‌പോണ്ടന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ലോക പത്രസ്വാതന്ത്ര ദിനമായി മെയ് മൂന്നാണ് ആഗോള തലത്തിൽ ആഘോഷിക്കുന്നത്.
അമേരിക്കയിൽ വേൾഡ് പ്രസ് ഫ്രീഡം ഡേയായി ആഘോഷിക്കുന്നത് നവംബർ ഒൻപതാണ്. 2001 ലാണ് പ്രസിഡന്റ് ജോർജ് ഡബ്യൂ ബുഷ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫെഡറൽ ഒബ്‌സെർവൻസ് ഡേയായി പ്രഖ്യാപിച്ചത്.
1993 ഡിസംബറിൽ യുഎൻ ജനറൽ അസംബ്ലിയിൽ വേൾഡ് പ്രസ് ഫ്രീഡം ഡേയായി പ്രഖ്യാപിക്കുകയും മെയ് മൂന്നിനു ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനു തീരുമാനിക്കുകയും ചെയ്യുത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top